കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയില്ലെങ്കി സമരരീതി മാറ്റാനൊരുങ്ങി വയല്‍ക്കിളികള്‍. കീഴാറ്റൂര്‍ വിഷയത്തില്‍ ആവശ്യമെങ്കില്‍ തലസ്ഥാനത്തേക്ക് കിസാന്‍സഭ മാതൃകയില്‍ ലോങ്മാര്‍ച്ച് നടത്തുമെന്ന് വയല്‍ക്കിളികള്‍ പ്രഖ്യാപിച്ചു.
also read: വിപ്ലവകവിയ്ക്ക് വയല്‍ക്കിളികള്‍ വയല്‍ക്കഴുകന്മാരാകുന്ന വിരോധാഭാസം
എല്ലാ ബദല്‍ മാര്‍ഗങ്ങളും അടഞ്ഞാല്‍ മാത്രമേ വയല്‍വഴി മേല്‍പ്പാലം നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂയെന്ന നിലപാടിലാണ് വയല്‍ക്കിളികള്‍. എലിവേറ്റഡ് ഹൈവേയുടെ കാര്യത്തിലടക്കം സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണെന്ന് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. സമയപരിധിക്കുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ തലസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് നടത്തുന്നകാര്യം വരെ പരിഗണിച്ചേക്കുമെന്നാണ് സുരേഷ് അറിയിച്ചത്.
Post Your Comments