Latest NewsKeralaNews

ട്രാക്ടറും കൊയ്ത്തു യന്ത്രവും തടഞ്ഞ് സമരം നടത്തിയവരാണ് വികസനത്തെ കുറിച്ച് പറയുന്നത് :കെ സുരേന്ദ്രൻ

കൊച്ചി: തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യു പറയുന്നത് പോലെ കീഴാറ്റൂര്‍ പ്രശ്നത്തിന് ഉത്തരവാദി കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരാണെങ്കില്‍, മഹാരാഷ്ട്രയിലൊക്കെ പോയി ബിജെപിക്കെതിരെ സമരം ചെയ്യുന്നവര്‍ സ്വന്തം മണ്ഡലത്തില്‍ സമരം ചെയ്യാന്‍ ഇത്രനല്ല ഒരവസരം കിട്ടിയിട്ടും എന്തുകൊണ്ട് അതിനു മെനക്കെടുന്നില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ.

ട്രാക്ടറും കൊയ്ത്തുയന്ത്രവും തടഞ്ഞ് സമരം നടത്തിയവരാണ് ഇപ്പോള്‍ വികസനത്തിന്റെ പേരുപറഞ്ഞ് കൃഷിക്കാര്‍ക്കെതിരെ പ്രതിരോധത്തിന് മുതിരുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രൻ സിപിഎമ്മിനെതിരെ രൂക്ഷ പ്രതികരണം നടത്തിയത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
തളിപ്പറമ്പ് എം. എൽ. എ ജെയിംസ് മാത്യു പറയുന്നത് കീഴാററൂർ പ്രശ്നത്തിന് ഉത്തരവാദി കേന്ദ്രം ഭരിക്കുന്ന ബി. ജെ. പി സർക്കാരാണെന്നാണ്. ഭൂമിയിൻമേലുള്ള അവകാശം സംസ്ഥാന സർക്കാരിനാണെന്നും സംസ്ഥാന സർക്കാരാണ് ഭൂമി അക്വയർ ചെയ്തുകൊടുക്കുന്നതെന്നും അദ്ദേഹത്തിനറിയാത്തതുകൊണ്ടല്ല. കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ഇത്രനല്ല അവസരം കിട്ടിയിട്ടും എന്തുകൊണ്ടാണ് സമരത്തിന് നേതൃത്വം കൊടുക്കാതെ അദ്ദേഹവും പാർട്ടിയും സമരം ചെയ്യുന്ന വയൽക്കിളികളെ നേരിടാൻ ഇറങ്ങിപ്പുറപ്പെട്ടതെന്നാണ് മനസ്സിലാവാത്തത്.

മഹാരാഷ്ട്രയിലൊക്കെ പോയി ബി. ജെ. പിക്കെതിരെ സമരം ചെയ്യുന്നവർ സ്വന്തം മണ്ഡലത്തിൽ ബി. ജെ. പിക്കെതിരെ സമരം ചെയ്യാൻ ഇത്രനല്ല ഒരവസരം കിട്ടിയിട്ടും എന്തുകൊണ്ട് അതിനു മെനക്കെടുന്നില്ല? തളിപ്പറമ്പ് നഗരത്തിലെ അതിസമ്പന്നരുടെ കെട്ടിടങ്ങൾ സംരക്ഷിക്കാനാണ് ഈ അലൈൻമെൻറ് മാററം എന്നാർക്കാണറിയാത്തത്? പിന്നെ കളിമണ്ണു മാഫിയയും മണ്ണുമാഫിയയുമായുള്ള കച്ചവടവും. സമരം നേരിടാൻ സർക്കാർ ഒരുങ്ങുന്നത് മനസ്സിലാക്കാം. എന്നാൽ പാർട്ടി എന്തിനാണ് അതിനു മുതിരുന്നത്.

മോദി സർക്കാരിൻറെ വക്കാലത്ത് ഇവർ എന്തിനാണ് ഏറ്റെടുക്കുന്നത്? വികസനത്തോടുള്ള അടങ്ങാത്ത അഭിവാജ്ഞയാണെങ്കിൽ ഇതിനു മുമ്പ് കേരളത്തിൽ എത്രയെത്ര വികസന പ്രവർത്തനങ്ങൾ ഇവർ തടസ്സപ്പെടുത്തിയിട്ടുണ്ട്? ട്രാക്ടറും കൊയ്ത്തു യന്ത്രവും തടഞ്ഞ് സമരം നടത്തിയവരാണ് ഇപ്പോൾ വികസനത്തിൻറെ പേരും പറഞ്ഞ് കൃഷിക്കാർക്കെതിരെ പ്രതിരോധത്തിന് മുതിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button