കമ്യൂണിസ്റ്റുകാരനായ വിപ്ലവ കവിയാണ് താനെന്നാണ് പൊതുമരാമത്ത് ഭരിക്കുന്ന മന്ത്രി ജി സുധാകരന്റെ ചിന്ത. മരുഭൂമിയിലെ മകന്റെ വീട്ടില്‍ കയറി വന്ന പൂച്ചയെക്കുറിച്ചും ഓഫീസിലും കമ്മറ്റിയിടങ്ങളും ഇരുന്നു എഴുതുന്ന കവിതകളില്‍ പുളകം കൊള്ളുന്ന വിപ്ലവ കവിയുടെ പുതിയ കവിത എന്തായാലും വയല്‍സമരത്തിലെ കഴുകന്മാര്‍ ആകുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. തനിക്ക് പറയാനുള്ളത് കവിതയിലൂടെ കുറിച്ച് മലയാളികള്‍ക്ക് സമ്മാനിക്കുന്ന പ്രിയ കവി മന്ത്രിയ്ക്ക് കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍ക്കിളികളോട് വല്ലാത്ത ദേഷ്യമുണ്ട്. അതാണല്ലോ വയല്‍ക്കഴുകന്മാര്‍ എന്ന പദപ്രയോഗം. കീഴാറ്റൂര്‍ സമരം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിലാണ് മന്ത്രി സമരം ചെയ്യുന്നത് വയല്‍ക്കിളികളല്ല. വയല്‍ക്കഴുകന്‍മാരാണെന്നു പറഞ്ഞത്. പ്രദേശത്തിനു പുറത്തു നിന്നുള്ളവരാണ് സമരം ചെയ്യുന്നത്. പാടത്തിന്റെ അരികത്തു പോലും പോകാത്തവരാണ് സമരക്കാര്‍. മാരീച വേഷമണിഞ്ഞു വരുന്ന വികസന വിരുദ്ധരെ കണ്ട് ആരും മോഹിക്കേണ്ടെന്നും സുധാകരന്‍ പറയുന്നു.
പരിസ്ഥിതി സ്നേഹം വാക്കുകളില്‍ നിറയ്ക്കുന്ന കവി മന്ത്രി കീഴാട്ടൂരില്‍ കണ്ടത് വയല്‍ക്കിളികളെ അല്ല. കഴുകന്മാരാണ്. എന്തായാലും ഇവിടെ സത്യത്തില്‍ ആരാണ് കഴുകന്മാര്‍. നന്മയുടെ പാഠങ്ങള്‍ പഠിച്ച പ്രകൃതി സ്നേഹികള്‍ ആയ സമരക്കാരോ അവരെ ഭീഷണിയുടെ തന്ത്രങ്ങള്‍ കൊണ്ട് കീഴടക്കാന്‍ ശ്രമിക്കുന്ന ഭരണ വര്‍ഗ്ഗമോ? അങ്ങനെ വരുമ്പോള്‍ കവി കഴുകന്മാരുടെ ഗണത്തിലല്ലേ വരേണ്ടത്! എന്നാല്‍ പിറ്റേ ദിവസം തന്നെ കഴുകന്മാര്‍ എന്ന പദം അദ്ദേഹത്തിനു അത്ര തൃപ്തികര മായിരുന്നില്ലെന്നു വ്യക്തമായി. വയല്‍ക്കഴുകന്മാര്‍ അല്ല വയല്‍ എരണ്ടകള്‍ ആണ് സമരക്കാര്‍ എന്ന് മന്ത്രി തിരുത്തുകയും ചെയ്തു.
പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ വയലുകള്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെയാണ് ജനകീയ പ്രക്ഷോഭം നടക്കുന്നത്. സിപിഎം ഭരണത്തില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് ചുവപ്പിന്റെ ഇടമായ ഇത്തരം ഒരു പ്രക്ഷോഭം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കണ്ണൂര്‍ ജില്ലയില്‍ തന്നെ സി.പി.എമ്മിന്റെ ഏറ്റവും ശക്തിയുള്ള പാര്‍ട്ടിഗ്രാമം എന്ന നിലയ്ക്ക് വയല്‍ക്കിളികള്‍ ഉയര്‍ത്തിയ രാഷ്ട്രീയത്തെ പേടിയോടെ തന്നെയാണ് പാര്‍ട്ടി കാണുന്നത്. അതുകൊണ്ടല്ലേ സമര പന്തല്‍ കത്തിക്കല്‍, സമരക്കാരെ പാര്‍ട്ടിയില്‍ നിന്നും പിരിച്ചുവിടുക തുടങ്ങിയ കലാപരിപാടികള്‍ അവര്‍ നടത്തുന്നത്. എന്നാല്‍ പട്ടിയുടെയും പൂച്ചയുടെയും എന്തിനു കഴുതയുടെയും വരെ വേദനകള്‍ കാണുകയും അവയ്യെക്കുരിച്ചു കവിതകള്‍ എഴുതി നിര്‍വൃതി കൊല്ലുകയും ചെയ്യുന്ന കവി മന്ത്രിയ്ക്ക് എന്താണ് കീഴാറ്റൂര്‍കാരോട് ഇത്ര ദേഷ്യം എന്ന് മനസിലാകുന്നില്ല.
പ്രദേശത്തെ 60 ഭൂവുടമകളിൽ 56 പേരും ബൈപ്പാസിന് സ്ഥലം വിട്ടുകൊടുക്കാൻ സമ്മതപത്രം ഒപ്പിട്ടിട്ടുണ്ട്. നാലു പേർക്ക് വേണ്ടി നടത്തുന്ന സമരത്തിെനാപ്പമാണ് പ്രതിപക്ഷം നിൽക്കുന്നത്. വയലിെൻറ പരിസരത്തു പോലും പോകാത്തവരാണ് സമരക്കാർ. ആ പ്രദേശത്തുള്ളവരല്ല സമരത്തിലുള്ളത്. വയൽക്കിളികളല്ല വയൽ ക്കഴുകൻമാരാണ് സമരക്കാരെന്നും ജി. സുധാകരൻ നിയമസഭയില്‍ വിളിച്ചു പറഞ്ഞത് സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ സ്നേഹിച്ചിരുന്ന അണികള്‍ക്ക് കിട്ടിയ അടിയാണ്. വികസന വിരുദ്ധർ മാരീചവേഷം പൂണ്ടുവരികയാണ്. അവരെ കണ്ട് ആരും കൊതിക്കേണ്ട. നന്ദിഗ്രാമല്ല കീഴാറ്റൂർ. കീഴാറ്റൂർ സമരത്തിന് നന്ദിഗ്രാമുമായി സാമ്യമില്ല. പ്രദേശത്ത് ഒരു തുള്ളി പോലും രക്തം വീഴ്ത്താൻ സർക്കാറിന് താത്പര്യമില്ലെന്നും സുധാകരൻ പറഞ്ഞു. പ്രകൃതി സ്നേഹിയായ കവി പറയേണ്ട വാക്കുള്‍ തന്നെയാണ് ഈ സമരത്തെക്കുറിച്ച് ജി സുധാകരന്‍ പറഞ്ഞത് അല്ലെ!! ഭൂമിയെയും മണ്ണിനെയും അറിയാത്ത, വിപ്ലവം വാക്കുകളില്‍ പോലും കടന്നു വരാത്ത വിപ്ലവ കവി ഇതില്‍ കൂടുതല്‍ എങ്ങനെ പറയാന്‍..
അനിരുദ്ധന്‍
Post Your Comments