മധ്യപ്രദേശ്: ഒരു നഗരത്തെ വന്‍ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ കത്തിക്കൊണ്ടിരിക്കുന്ന ഇന്ധന ടാങ്കറുമായി ഡ്രൈവര്‍ സഞ്ചരിച്ചത് അഞ്ചു കിലോമീറ്റര്‍. മധ്യപ്രദേശിലെ നരസിംഗപൂരാണ് സാജിദ് എന്ന ഡ്രൈവറുടെ സമയോചിതമായ ഇടപെടലു മൂലം വലിയൊരു അപകടത്തില്‍ നിന്നും രക്ഷപെട്ടത്. ശരീരമാസകലം പൊള്ളലേറ്റിട്ടുപോലും നഗരതിരക്കില്‍ നിന്ന് മാറി ആളൊഴിഞ്ഞ ഇടത്തെത്തിയപ്പോഴാണ് സാജിത് വണ്ടി നിര്‍ത്തിയത്.
#WATCH A petrol tanker caught fire while it was being emptied at a petrol pump in MP’s Narsinghpur. In an attempt to save lives, the truck driver drove the burning truck to a location away from the petrol pump. Truck driver suffered burns, admitted to hospital (25 March) pic.twitter.com/YBchJ5YsZh
— ANI (@ANI) March 26, 2018
നഗരമധ്യയെയുള്ള പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുമ്പോഴാണ് ടാങ്കറിന് തീപിടിച്ചത്. പെട്രോള്‍ പമ്പിലെ ഇന്ധന ടാങ്കിലേക്ക് തീ പടരാതിരിക്കാനാണ് സാജിദ് വാഹനം ഓടിച്ചു നഗരത്തിന് പുറത്തേക്ക് പോയത്. വാഹനത്തിലും ടാങ്കര്‍ പോകുന്ന വഴിയിലും തീപിടിച്ചെങ്കിലും അപകടം ഒഴിവാകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ഭീകരത മനസിലായത്.
#WATCH Truck driver Sajid who drove a burning petrol tanker truck away from a petrol pump in an attempt to save lives on 25th March, in Madhya Pradesh’s Narsignhpur (Mobile phone footage, quality as incoming) pic.twitter.com/LfhZenBulW
— ANI (@ANI) March 26, 2018
Post Your Comments