![sushma swarajs re tweet](/wp-content/uploads/2018/03/suhama-swarajs-tweet.png)
ന്യൂഡല്‍ഹി: കോൺഗ്രസിന്റെ ട്വീറ്റ് കോൺഗ്രസിന് തന്നെ വിനയായി. കോണ്‍ഗ്രസിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. 39 ഇന്ത്യക്കാര്‍ ഇറാഖിൽ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പ്രതികരണമറിയാന്‍ കോണ്‍ഗ്രസ് നടത്തിയ അഭിപ്രായസര്‍വ്വേ വോട്ടെടുപ്പാണ് അതേപടി സുഷമാ സ്വരാജ് റീട്വീറ്റ് ചെയ്‌തത്.
also read:പാകിസ്താനെ പ്രതിഷേധം അറിയിച്ചെന്ന് സുഷമാ സ്വരാജ്
39 ഇന്ത്യക്കാര്‍ ഇറാഖില്‍ കൊല്ലപ്പെട്ടത് സുഷമാ സ്വരാജിന്റെ പരാജയമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു അഭിപ്രായ സര്‍വ്വേയിലെ ചോദ്യം. ഇതിന് 76 ശതമാനം പേരും വോട്ട് ചെയ്തത് തങ്ങളങ്ങനെ കരുതുന്നില്ല എന്നാണ്. വോട്ടെടുപ്പ് അവസാനിക്കാന്‍ 24 മിനിറ്റ് അവശേഷിക്കാനിരിക്കെ 29,000 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ട്വീറ്റ് സുഷമാ സ്വരാജ് റീട്വീറ്റ് ചെയ്‌തതോടെ ട്വീറ്റ് കോണ്‍ഗ്രസ് പിന്‍വലിക്കുകയും ചെയ്തു.
Post Your Comments