![bahrain](/wp-content/uploads/2018/03/dead-3.png)
മനാമ: ബഹ്റൈനില്‍ ജ്വല്ലറി ജീവനക്കാരനായ പ്രവാസി മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശി കണയം അനില്‍കുമാര്‍ (34) ആണ് ഹിദ്ദ് പ്രവിശ്യയിലെ ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപമുള്ള താമസ സ്ഥലത്ത് തൂങ്ങിമരിച്ചത്.
അനില്‍കുമാര്‍ 4 വര്‍ഷമായി ബഹ്റൈനില്‍ ദേവ്ജി ജ്ല്ലേഴ്സില്‍ സ്വര്‍ണ്ണപ്പണിക്കാരനായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ അത്യാവശ്യകാര്യത്തിനെന്ന് പറഞ്ഞ് അവധി എടുത്തു പോയിരുന്നു. തുടര്‍ന്ന് വൈകിട്ട് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് ചെന്നപ്പോള്‍ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ സാധാരണ ഫോണ്‍ ചെയ്യാന്‍ വേണ്ടി ചെന്നിരിക്കുന്ന ഭാഗത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും മൃതദേഹം സല്‍മാനിയ ആശുപത്രിയി മോര്‍ച്ചറിയിലേയ്ക്ക് മാറ്റുകയും ചെയ്തു.
Also Read : കുട്ടികളില്ലാത്തതില്‍ മനംനൊന്ത് പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ചു; വിവരമറിഞ്ഞ ഭാര്യ ചെയ്ത കടുംകൈ ഇങ്ങനെ
മൂന്ന് മാസം മുമ്പാണ് വിവാഹാലോചനയ്ക്ക് വേണ്ടി അനില്‍ നാട്ടില്‍ പോയി വന്നത്. അന്വേഷണങ്ങള്‍ നടന്നിരുന്നുവെങ്കിലും ഒന്നും ശരിയായിരുന്നില്ല. വിവാഹം നടക്കാത്തതില്‍ പൊതുവെ നിരാശനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ ഇതു തന്നെയാണോ മരണകാരണം എന്നു വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
Post Your Comments