KeralaLatest NewsNews

അങ്കണവാടിയിൽ മൂത്രം ഒഴിച്ച മൂന്നര വയസ്സുകാരിയെ ആയ തല്ലി, വസ്ത്രങ്ങള്‍ വലിച്ചു കീറി മൂത്രം തുടച്ചു

കൊച്ചി: അങ്കണവാടിയില്‍ മൂത്രമൊഴിച്ചു എന്ന കാരണത്താല്‍ മൂന്നര വയസ്സുകാരിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും അതുകൊണ്ടു മൂത്രം തുടക്കുകയും തല്ലുകയും ചെയ്തു. മൂത്രമൊഴിക്കണമെന്ന് കുട്ടി ആവശ്യപ്പെട്ടപ്പോൾ ആയയായ അമ്മിണി കുട്ടിയെ ശാസിക്കുകയും ഇപ്പോള്‍ പോകണ്ട എന്നു പറയുകയും ചെയ്തു. എന്നാൽ തീരെ നിവൃത്തിയില്ലാതെ കുട്ടി ക്ലാസിൽ മൂത്രമൊഴിക്കുകയായിരുന്നു. മുളന്തുരുത്തി കാരിക്കോട് ഗവണ്‍മെന്റ് യു.പി.സ്‌ക്കൂളിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലാണ് ഈ ദാരുണ സംഭവം നടന്നത്.

വീട്ടിലെത്തിയ കുട്ടി ഇനി സ്‌കൂളിൽ പോകില്ലെന്ന് പറഞ്ഞു വാശിപിടിക്കുകയും കരയുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കൾ വിവരമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തു വന്നത്. രാവിലെ അങ്കണവാടിയില്‍ വിവരം അന്വേഷിക്കാന്‍ ചെന്നപ്പോള്‍ ടീച്ചര്‍, തനിക്കൊന്നും അറിയില്ല എന്നും ശനിയാഴ്ച താന്‍ ലീവായിരുന്നു എന്നും രക്ഷിതാക്കളെ അറിയിച്ചു.

കുട്ടിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിനെതിരെ പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നൽകാനൊരുങ്ങുകയാണ് രക്ഷിതാക്കളെന്ന് ഒരു ഓൺലൈൻ മാധ്യമം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button