KeralaLatest NewsNews

അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം വർധിപ്പിച്ചു: പ്രഖ്യാപനവുമായി ധനമന്ത്രി

തിരുവനന്തപുരം: അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തി. ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 1000 രൂപ വരെയാണ് വർധന.

Read Also: തലശ്ശേരിയിലെ ചൊക്ലി ഗവൺമെന്റ് കോളേജ് ഇനി അറിയപ്പെടുക കോടിയേരി ബാലകൃഷ്ണന്റെ പേരിൽ: പ്രഖ്യാപനം നടത്തി മന്ത്രി

അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്തു വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക് നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം 5000 രൂപയുടെ വർധനയുണ്ട്. 62,852 പേർക്കാണ് വേതന വർധന ലഭിക്കുന്നത്. ഇതിൽ 32,989 പേർ വർക്കർമാരാണ്.

ആശ വർക്കർമാരുടെ വേതനത്തിലും 1000 രുപ വർധിപ്പിക്കാൻ തീരുമാനിച്ചു. 26,125 പേർക്കാണ് നേട്ടം. ഇരു വർധനകളും ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി അറിയിച്ചു.

Read Also: ഉയർന്ന സ്റ്റോറേജും മികച്ച പ്രോസസറും! ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കൾക്കായി പുതിയൊരു ഹാൻഡ്സെറ്റ് കൂടി അവതരിപ്പിച്ച് ഓപ്പോ

shortlink

Related Articles

Post Your Comments

Related Articles


Back to top button