കൊട്ടിയൂര്‍: കണ്ണൂർ കൊട്ടിയൂരിൽ അങ്കണവാടിയിലെ അടുക്കളയിൽ രാജവെമ്പാല. ഒറ്റപ്ലാവ് ഈസ്റ്റിലെ അങ്കണവാടിയിലാണ് ഇന്നലെ വൈകീട്ട് രാജവെമ്പാലയെ കണ്ടത്. മഴ കാരണം കുട്ടികളെ നേരത്തെ വിട്ടിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.
ഹെൽപ്പർ അടുക്കള വൃത്തിയാക്കുമ്പോൾ പാൽപ്പാത്രത്തിനടുത്ത് അനക്കം കണ്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ് എത്തി പാമ്പിനെ പിടികൂടി.
ദേശമംഗലത്ത് വീട്ടുമുറ്റത്ത് നിന്നും മലപാമ്പിനെ പിടികൂടിയിരുന്നു. ദേശമംഗലം തലശ്ശേരി തെക്കെ വയ്യാട്ട് കാവിൽ നൗഫലിന്റെ വീട്ട് മുറ്റത്തെ ചെടികൾക്കിടയിലാണ് 8 അടിയോളം നീളമുള്ള മലമ്പാമ്പിനെ കണ്ടത്. നാട്ടുകാർ പാമ്പിനെ പിടികൂടി ഫോറസ്റ്റ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
Post Your Comments