കൊല്‍ക്കത്ത: ബജ്‌റംഗ്ദളിന്‍റെ നേതൃത്വത്തില്‍ നടത്തിയ രാം നവമി റാലിക്കിടെ സംഘർഷമുണ്ടായതിനെ തുടർന്ന് രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. രാമനവമി ആഘോഷങ്ങളെ തുടര്‍ന്ന് മുര്‍ഷിദാബാദിലെ റാണിഗഞ്ചില്‍ പൊട്ടിപ്പുറപ്പെട്ട കലാപം വ്യാപിക്കുകയാണെന്നും ഇത് തടയാന്‍ ശക്തമായ നടപടികളുണ്ടാകുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. മമത തോക്ക് ഉള്‍പ്പെടെ ആയുധങ്ങളുമായി രാമനവമി ആഘോഷം നടത്തുന്നതിനെ ശക്തമായി എതിര്‍ത്തു. രാമന്‍ ആരോടെങ്കിലും കൈത്തോക്കുമായി നടക്കാന്‍ പറഞ്ഞിട്ടുണ്ടോ എന്ന് മമത ചോദിച്ചു.
read also: പദ്മാവതിയെ പിന്തുണച്ചു മമത ബാനർജി
രാമനെ അധിക്ഷേപിക്കുന്ന ഇത്തരം ഗുണ്ടകൾക്ക് വേണ്ടി സംസ്ഥാനത്തിന്‍റെ ക്രമസമാധാന നില തകർക്കാൻ അനുവദിക്കില്ലെന്നും ഇത്തരം റാലിക്കെതിരെ നടപടി സ്വീകരിക്കാൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ആയുധധാരികളായ സംഘം മുര്‍ഷിദാബാദിലെ കാന്‍ഡിയില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നു. റാണിഗഞ്ചില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ഒരു പോലീസുകാരനെ ആക്രമിക്കുകയും ചെയ്തു. പുരുലിയ ജില്ലയിലും സമാനമായ അക്രമ സംഭവങ്ങള്‍ അരങ്ങേറി. പുരുലിയയില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
Post Your Comments