സമകാലിക സംഭവങ്ങള്‍ അറിയാന്‍ ആളുകള്‍ എല്ലാവരും പ്രത്യേകിച്ച് യൂത്തന്മാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ട്രോളുകളെയാണ്. കമന്റുകള്‍ക്കും ലൈക്കുകള്‍ക്കും പുറമെ അവര്‍ക്ക് വേറേ അംഗീകാരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതിനു ഒരു മാറ്റം വരുത്താനൊരുങ്ങുകുയാണ് സംസ്ഥാന യുവജന ക്ഷേമ വകുപ്പ്.
അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും പല സംഘടനകളാലും വിലക്കുകള്‍ നേരിടുന്ന പശ്ചാത്തലത്തെ ആസ്പദമാക്കിയാണ് ട്രോളൂകള്‍ തയ്യാറാക്കേണ്ടത്. ‘മിണ്ടിപ്പോകരുത്! (JUST SHUT UP)’ എന്ന വിഷയത്തില്‍ സ്റ്റില്‍ ആയും വീഡിയോ ആയും രണ്ട് വിഭാഗങ്ങളിലാണ് എന്‍ട്രികള്‍ നലകേണ്ടത്. ഒരാള്‍ക്ക് ഓരോന്നിലും മൂന്ന് വീതം എന്‍ട്രികള്‍ അയക്കാവുന്നതാണ്.
ഓരോ വിഭാഗത്തിലും 50000, 25000, 10000 രൂപ വീതമുള്ള മൂന്ന് ക്യാഷ് പ്രൈസുകളാണ് സമ്മാനം. കേരള യുവജനക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് കോണ്‍കോഡ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ദേശീയ ട്രോള്‍ മത്സരം സംഘടിപ്പിക്കുന്നു. 15നും 30നും മധ്യേ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. എന്‍ട്രികള്‍ ഇന്ന് മുതല്‍ മാര്‍ച്ച് 30 വരെ www.youthconcord.in എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാം. ഫോണ്‍: 0471 2733602, 9447061461. ഇ മെയില്‍: youthconcord2018@gmail.com.
Post Your Comments