Latest NewsKeralaNews

സംസ്ഥാനത്ത് വിപണി കീഴടക്കി കുറഞ്ഞ വിലയിൽ വ്യാജ വെളിച്ചെണ്ണ

ആലപ്പുഴ : സംസ്ഥാനത്ത് വിലക്കുറവില്‍ വ്യജ വെളിച്ചെണ്ണ വിറ്റഴിക്കുന്നു. വെളിച്ചെണ്ണയ്ക്ക് വില കൂടിയതാണ് വ്യാജന്‍ സുലഭമാകാന്‍ കാരണം. വെളിച്ചെണ്ണ ഒരു കിലോയ്‌ക്ക് ഇന്നലെ 187 രൂപയായിരുന്നു വില.

എന്നാല്‍ വെളിച്ചെണ്ണയെന്ന പേരില്‍ വിപണിയില്‍ ലഭ്യമായ വൈറ്റ്‌ ഓയില്‍ മിശ്രിതം 125 രൂപയ്‌ക്കാണു വില്‍ക്കുന്നത്‌. ഇതാകട്ടെ ആലപ്പുഴ ജില്ലയിലെ ഒരു മൊത്തവിതരണ കേന്ദ്രത്തില്‍നിന്ന്‌ ചില്ലറവില്‍പനക്കാര്‍ക്ക്‌ നല്‍കുന്നത്‌ 100-110 രൂപ നിരക്കിലാണ്‌.

കിലോയ്‌ക്ക്‌ 120 രൂപ വിലയുള്ള കൊപ്രയുടെ വെളിച്ചെണ്ണ പായ്‌ക്കുചെയ്‌ത്‌ ലാഭത്തോടെ വില്‍ക്കണമെങ്കില്‍ 187-210 രൂപ വിലവരും. എന്നാല്‍ കിലോയ്‌ക്ക്‌ 60ല്‍ താഴെമാത്രം വിലയുള്ള വൈറ്റ്‌ ഓയിലും മറ്റും വെളിച്ചെണ്ണയില്‍ ചേര്‍ത്ത്‌ വില്‍ക്കുന്ന വ്യാജന്‌ 125 രൂപയാണു നിരക്ക്‌. വിലക്കുറവായതിനാല്‍ ഇതിന്‌ ആവശ്യക്കാരും ഏറെയാണ്‌.

പാംകേര്‍ണല്‍ ഓയില്‍, വൈറ്റ്‌ ഓയില്‍ എന്നിങ്ങനെ നിരോധിക്കപ്പെട്ട ബ്രാന്‍ഡുകള്‍ മറ്റ്‌ ഓയിലുകളില്‍ ചേര്‍ത്തും നിരോധിത വെളിച്ചെണ്ണ എത്തുന്നുണ്ട്‌. തമിഴ്നാട് ,ആന്ധ്രാപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് ഇവ കേരളത്തില്‍ എത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button