തിരുവനന്തപുരം : ജനങ്ങളോട് മോശമായി പെരുമാറുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. അടുത്തിടെ ജനങ്ങള്‍ക്കെതിരെ ഉണ്ടായ പോലീസുകാരുടെ മോശമായ പെരുമാറ്റത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് ബെഹ്റ കൂട്ടിച്ചേര്‍ത്തു. വിഷയം പരിശോധിക്കാന്‍ ഉന്നതതല യോഗം വിളിക്കും. വാഹന പരിശോധനകളിലെ അപാകത പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Post Your Comments