
ന്യൂഡൽഹി: ദോക്ലാം തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈന. തല്‍സ്ഥിതി തുടരുമെന്നും കഴിഞ്ഞ വര്‍ഷം ഉണ്ടായ സംഘര്‍ഷങ്ങളില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുമാ ചുനിയിങ് പറഞ്ഞു. ഡോക് ലാമുമായി ചൈനയ്ക്ക് ചരിത്രപരമായ ബന്ധമാണുള്ളതെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: കര്‍ണാടകയില്‍ ഭരണം ആര്‍ക്കെന്ന സൂചനയുമായി പുതിയ സര്‍വേ
ദോക്ലാമിലെ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ചൈന ശ്രമിച്ചാല്‍ കഴിഞ്ഞ വര്‍ഷത്തേത് പോലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാകുമെന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഗൗതം ബംബാവാല പ്രസ്താവിച്ചതിന് പിന്നാലെയാണ് മറുപടിയുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments