ന്യൂഡല്‍ഹി: ദോക് ലാമില്‍ ചൈന സംഘര്‍ഷാവസ്ഥയുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യ. ദോക് ലാമില്‍ ചൈന വീണ്ടും പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ സൈന്യം നിരവധി മുന്‍കരുതലോട് കൂടി മുന്നോട്ട് പോകുന്നത്. എങ്ങനെയും സംഘര്‍ഷം ലഘുകരിക്കാന്‍ ഇന്ത്യ നീക്കം നടത്തുന്നുണ്ട്. ടിബറ്റുകാരുടെ ആത്മീയ നേതാവ് ദലൈലാമയുമായി സഹകരണം കുറയ്ക്കാനും തീരുമാനിച്ചു.അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവൃത്തികളുമായി ചൈനീസ് സൈന്യവും പോവുകയാണ്.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ഹെലിപ്പാഡുകള്‍, ട്രഞ്ചുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണു ഒരുക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രവര്‍ത്തനരീതികള്‍ ചര്‍ച്ച ചെയ്യുന്ന ഫ്ളാഗ് മീറ്റിങ്ങുകളും ബോര്‍ഡര്‍ പഴ്സനല്‍ മീറ്റിങ്ങുകളും ദോക് ലാമില്‍ ചൈന നടത്തുന്നതായും പ്രതിരോധമന്ത്രി വ്യക്തമാക്കി. അതിര്‍ത്തിയില്‍ രണ്ടു മാസത്തിലേറെ നീണ്ടുനിന്ന സംഘര്‍ഷാവസ്ഥ 2017 ഓഗസ്റ്റില്‍ അവസാനിച്ചപ്പോള്‍ ഇരു രാജ്യങ്ങളും ദോക് ലാമിലെ സൈനികരുടെ എണ്ണം കുറച്ചിരുന്നു.
ശൈത്യകാലത്തു സൈന്യത്തെ ഇവിടെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണു ചൈനയുടെ നിര്‍മ്മാണ പ്രവൃത്തികളെന്നു മന്ത്രി വ്യക്തമാക്കി. ഇവയോട് ഇന്ത്യയും കരുതോലടെ പ്രതികരിക്കുമെന്നാണ് സൂചന. ഇതോടെ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ അതിര്‍ത്തിയും സംഘര്‍ഷ മേഖലയായി. ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ് ചൈന. ഹെലിപാഡുകളും ട്രഞ്ചുകളും ചൈന ഇവിടെ നിര്‍മ്മിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള നിയന്ത്രണരേഖ കാക്കുന്ന വെസ്റ്റേണ്‍ കമാന്‍ഡ് യുദ്ധവിമാനങ്ങളുടെ പരിശീലനം ഉള്‍പ്പെടെ നടത്തുന്നുണ്ടെന്നാണു വിവരം. സിക്കിം അതിര്‍ത്തിയോടു ചേര്‍ന്നുള്ള ദോക് ലായില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ ചൈന സേനകളുടെ സംഘര്‍ഷം 73 ദിവസം നീണ്ടിരുന്നു. നേരത്തേ, അതിര്‍ത്തിയില്‍ ചൈന വ്യോമസുരക്ഷ കൂട്ടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Post Your Comments