ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് ഒരു കിലോമീറ്ററോളം അതിക്രമിച്ചു കയറി റോഡ് നിർമാണശ്രമം നടത്തിയ ചൈന പിന്മാറാൻ തീരുമാനിച്ചതായി റിപ്പോർട്ട്. രണ്ടാഴ്ച മുൻപാണ് ചൈനീസ് സൈനികരും റോഡ് നിർമാണത്തൊഴിലാളികളും ഉൾപ്പെടുന്ന സംഘം സിയാങ് നദീതീരം വരെ എത്തുകയും തുടർന്ന് ബിഷിങ് ഗ്രാമത്തിനു സമീപം ഇന്ത്യൻ സേന ഇവരെ തടഞ്ഞ് തിരിച്ചയയ്ക്കുകയുമായിരുന്നു.
Read Also: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ നുഴഞ്ഞു കയറ്റം തടഞ്ഞ് ഇന്ത്യന്‍ സൈന്യം
പിന്നീട് പ്രശ്നത്തെ തുടർന്നുനടന്ന അതിർത്തി സേനാംഗങ്ങളുടെ യോഗത്തിൽ ചൈന പിന്മാറുന്നതായി അറിയിക്കുകയായിരുന്നു. അതേസമയം ചൈനീസ് സൈന്യത്തിന്റെ പക്കൽ നിന്നും പിടിച്ചെടുത്ത രണ്ടു ബുൾഡോസറുകൾ, ടാങ്കർലോറി എന്നിവ തിരിച്ചുനൽകണമെന്ന് ചൈന ആവശ്യപ്പെടുകയുണ്ടായി. പ്രശ്നം പരിഹരിച്ചതായി സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് സ്ഥിരീകരിച്ചു.
Post Your Comments