ബംഗളൂരു•നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം നില നിര്‍ത്തുമെന്ന് സി-ഫോര്‍ സര്‍വേ. കോണ്‍ഗ്രസ് 46 ശതമാനം വോട്ട് വിഹിതത്തോടെ 126 സീറ്റുമായി അധികാരം നിലനിര്‍ത്തുമെന്ന് സര്‍വേ പറയുന്നു. 2013 ല്‍ 122 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 31 ശതമാനം വോട്ട് വിഹിതത്തോടെ ബി.ജെ.പി 70 സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. 2013ല്‍ 40 സീറ്റായിരുന്നു ബി.ജെ.പിക്ക് ലഭിച്ചിരുന്നത്.
അതേസമയം, ജനതാദള്‍ കൂപ്പുകുത്തുമെന്നും സര്‍വേ പറയുന്നു. ജനതാദള്‍ എസ് 16 ശതമാനം വോട്ടാണ് ഇത്തവണ നേടുക. 2013 ല്‍ 40 സീറ്റ് നേടിയ ദള്‍ ഇത്തവണ 27 സീറ്റിലൊതുങ്ങും.
സര്‍വേയില്‍ പങ്കെടുത്ത പുരുഷന്‍മാരില്‍ 44 ശതമാനവും സ്ത്രീകളില്‍ 48 ശതമാനവും കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. ബിജെപിക്ക് 33 ശതമാനം പുരുഷന്‍മാരും 29 ശതമാനം സ്ത്രീകളും വോട്ട് ചെയ്യുമെന്നും അഭിപ്രായപ്പെട്ടു. . 17 ശതമാനം പുരുഷന്‍മാരും എട്ട് ശതമാനം സ്ത്രീകളും ജനതാദള്‍ എസിന് വോട്ട് ചെയ്യും. 18 മുതല്‍ 50 വയസിന് മുകളില്‍ ഉള്ള വോട്ടര്‍മാരില്‍ വരെ കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെന്നും സര്‍വേയില്‍ പറയുന്നു.
മാര്‍ച്ച് ഒന്നു മുതല്‍ 25 വരെ 154 നിയമസഭാ മണ്ഡലങ്ങളിലെ 22,357 വോട്ടര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Post Your Comments