ന്യൂഡൽഹി: പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്ഥാനവും ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് രാജിവെച്ചു. പകരം അജിൻക്യ രഹാനെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കും. ഞായറാഴ്ച ഓസ്ട്രേലിയൻ നായകസ്ഥാനവും സ്മിത്ത് രാജിവച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിനിടെയാണ് പന്തിൽ കൃത്രിമം കാട്ടിയത്. സംഭവം വൻ വിവാദമായതോടെ ക്യാപ്റ്റനെ പുറത്താക്കണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേണ്‍ബുൾ ആവശ്യപ്പെട്ടു. ഇതിന് തൊട്ടു പിന്നാലെയായിരുന്നു സ്മിത്തിന്റെ രാജി. അന്വേഷണത്തിനു ശേഷം നടപടിയെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ ഉടൻ നടപടി വേണമെന്ന് സർക്കാർ ശക്തമായ നിലപാട് എടുത്തതോടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയായിരുന്നു.
ALSO READ ;എയര്‍ ഏഷ്യ ‘മെഗാ സെയില്‍’ ഓഫര്‍ പ്രഖ്യാപിച്ചു; നിരക്കുകൾ കാണാം
Post Your Comments