പെണ്‍ ശരീരത്തിന്റെ ഭാഗമാക്കിവച്ച് ആണ്‍മത്സ്യത്തെ ഉപയോഗിക്കുന്ന ആംഗ്ളര്‍ മത്സ്യങ്ങളുടെ ഇണചേരൽ രീതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പെണ്‍ശരീരത്തില്‍ തൂങ്ങിയാടുന്നതു മുതല്‍ പുറത്തേയും അകത്തേയും അവയവങ്ങള്‍ ഒന്നൊന്നായി പെണ്‍മത്സ്യത്തിന്റെ ശരീരവുമായി ഇഴുകിച്ചേര്‍ന്ന് ഇല്ലാതാകുകയാണ് ചെയ്യുന്നത്. തൊലിയും രക്തവും അവളുടേതായി മാറുകയും ചിറകുകൾ കൊഴിയുകയും ചെയ്യും.
ആണ്‍ മീനുകളേക്കാള്‍ അഞ്ച് ലക്ഷം മടങ്ങ് ഭാരക്കൂടുതലുണ്ടാവും പെണ്‍മീനുകള്‍ക്ക്. ആദ്യ സംസര്‍ഗസ്പര്‍ശം കഴിഞ്ഞാല്‍ പിന്നീട് പെണ്‍മീനിന് ആവശ്യാനുസരണം ബീജങ്ങള്‍ നല്‍കാൻ മാത്രമേ ആൺ മീനിന് കഴിയുകയുള്ളു. അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോറസ് ദ്വീപിനടുത്ത് നിന്ന് 2016ൽ പകർത്തിയ ഈ വീഡിയോ ഡേവിഡ് ആറ്റന്‍ബറോയാണ് പുറത്തു വിട്ടിരിക്കുന്നത്.
Post Your Comments