തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ മാനേജ്മെന്റ് ആന്റ് ട്രെയിനിങ്-കേരളയിലെ അവസരം. റിസര്‍ച്ച് ഓഫീസര്‍,ക്ലാര്‍ക്ക്,ഓഫീസ് അറ്റന്‍ഡന്റ്,ഫുള്‍ടൈം സ്വീപ്പര്‍ എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 16 ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കുന്നവരെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയും സഹിതം ഡയറക്ടര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ മാനേജ്മെന്റ് ആന്റ് ട്രെയിനിങ്-കേരള, എം.ജി.റോഡ്, കിഴക്കേക്കോട്ട, തിരുവനന്തപുരം -695 036 എന്ന വിലാസത്തില്‍ അയക്കണം.
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക ; സീമാറ്റ്-കേരള
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ; മാര്‍ച്ച് 31ന് വൈകീട്ട് 5 മണിക്ക് മുന്പ ലഭിച്ചിരിക്കണം
Post Your Comments