Latest NewsNewsIndia

നമോ ആപ്പ് വ്യക്തിവിവരങ്ങൾ വിദേശകമ്പനിക്ക് ചോർത്തുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: നമോ ആപ്പ് വ്യക്തിവിവരങ്ങൾ വിദേശകമ്പനിക്ക് ചോർത്തുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ‘ഹായ്, എന്റെ പേര് നരേന്ദ്ര മോദി. ഞാൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്റെ ഔദ്യോഗിക ആപ്പിൽ നിങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ ആ ഡേറ്റ മുഴുവനും ഞാനെന്റെ അമേരിക്കൻ കമ്പനിയിലെ സുഹൃത്തുക്കൾക്കു നൽകും… പതിവു പോലെ ഈ പ്രധാന വാർത്ത തഴഞ്ഞതിൽ മുഖ്യധാരാ മാധ്യമങ്ങൾക്കെല്ലാം നന്ദി’യെന്നായിരുന്നു രാഹുലിന്റെ വിമർശനം.

Read Also: കീഴാറ്റൂരിലെ പ്രശ്​നങ്ങള്‍ പരിഹരിക്കുന്നതിന്​ മുഖ്യമന്ത്രി രമ്യമായ പരിഹാരം ക​ണ്ടെത്തണം; സുരേഷ് ഗോപി

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേംബ്രിജ് അനലിറ്റിക്കയുടെ സഹായം മോദി തേടിയെന്നായിരുന്നു കോൺഗ്രസ് വാദിച്ചത്. എന്നാൽ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി രാഹുൽ ഗാന്ധിയാണ് കേംബ്രിജ് അനലിറ്റിക്കയുടെ സഹായം തേടിയതെന്നായിരുന്നു ബിജെപിയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button