Latest NewsKeralaNewsIndia

കീഴാറ്റൂരിലേക്കുള്ള വയൽക്കിളികളുടെ മാർച്ച് തുടങ്ങി

കണ്ണൂർ: കീഴാറ്റൂരിലേക്ക് വയൽക്കിളികളുടെ മാർച്ച് തുടങ്ങി. തളിപ്പറമ്പ് നിന്ന് ആരംഭിച്ച മാർച്ചിൽ വൻ ജനപങ്കാളിത്തമാണുള്ളത്. നിരവധി രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു. വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍കിളികളുടെ നേതൃത്വത്തിലുളള രണ്ടാം ഘട്ട സമരത്തിന് ഇന്ന് തുടക്കമാകുന്നത് .സിപിഎം കത്തിച്ച സമരപ്പന്തൽ ബഹുജന പിന്തുണയോടെ വയൽക്കിളികൾ വീണ്ടുമുയർത്തും. കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകർ തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.

also read: കീഴാറ്റൂരിൽ സിപിഎം തകര്‍ത്ത സമരപ്പന്തല്‍ ഇന്ന് പുനസ്ഥാപിക്കും

നടന്‍ സുരേഷ് ഗോപി, നേതാക്കളായ വിഎം സുധീരന്‍, പിസി ജോര്‍ജ്ജ്, അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ തുടങ്ങി നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button