കീഴാറ്റൂരില്‍ ദേശീയപാതയ്ക്കായി കൃഷിഭൂമിയും കുടിവെള്ളവും ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളികളെ വിമര്‍ശിച്ചവരില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ആളാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്.
വയല്‍ക്കിളികളെ കഴുകന്മാരെന്നും എരണ്ടകള്‍ എന്നും ആക്ഷേപിച്ച മന്ത്രി ഒരിക്കൽ റോഡ് വിരുദ്ധ പ്രകൃതി സ്നേഹിയായിരുന്നുവെന്ന് തുറന്നു കാട്ടുകയാണ് പരിസ്ഥിതി പ്രവര്‍ത്തകനും അഡ്വക്കേറ്റുമായ ഹരീഷ് വാസുദേവൻ. മന്ത്രിയുടെ പഴയകാല കവിതകൾ ഉൾപ്പെടുത്തിയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിട്ടത്.
‘ആയിരം സ്പീഡില്‍ കിലോമീറ്റര്‍ താണ്ടുവാന്‍ നാലുമണിക്കൂര്‍! രണ്ടായിരം നാഴിക ദൂരെ കടക്കാം അതാണ് വികസനം! അതാണ് പുരോഗതി’! എന്നാണ് ഒരു കവിതയിലെ വരികള്‍. ഇങ്ങനെ മന്ത്രിയുടെ പുരോഗതിക്കെതിരായ അനവധി കവിതകള്‍ ആ പോസ്റ്റില്‍ ഹരീഷ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments