Latest NewsNewsIndia

ഭൂമിയിടപാട്; തമിഴ്‌നാട്ടിലും കത്തോലിക്കാ സഭ പ്രതിക്കൂട്ടിലാകുന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ കത്തോലിക്കസഭ അനധികൃതമായി ഭൂമി തിരിമറി നടത്തിയതായി പരാതി. മദ്രാസ് മൈലാപ്പൂര്‍ അതിരൂപതയിലെ 105 ഏക്കര്‍ ഭൂമി ചെങ്കല്‍പ്പേട്ട ബിഷപ് വ്യാജരേഖയുണ്ടാക്കി വിറ്റെന്നാണ് ആരോപണം.

ചട്ടങ്ങൾ ലംഗിച്ച് 1400 കോടി രൂപയുടെ ഭൂമി സ്വകാര്യ കമ്പനികൾക്കായി കൈമാറിയെന്നാണ് ആരോപണം. സേവനപ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ ഭൂമി കൈമാറരുതെന്നിരിക്കെ ബിഷപ് നീതിനാഥനും സംഘവും കഴിഞ്ഞ 15 വര്‍ഷത്തിനിടെ സഭയുടെ ഭൂമി അനധികൃമായി വിറ്റെന്നാണ് ആക്ഷേപം.സഭയുമായി യാതൊരു ബന്ധവുമില്ലാത്ത ചെട്ടിനാട് ആശുപത്രി,ആദിപരാശക്തി ട്രസ്റ്റ്, എംആര്‍എംജിഎസ്‌എഫ് എന്നീ കമ്പനികള്‍ക്കാണ് സഭാ ഭൂമി കൈമാറ്റം ചെയ്തിരിക്കുന്നത്.

also read:എറണാകുളം അങ്കമാലി രൂപതയെ മാര്‍പ്പാപ്പ കത്തോലിക്ക സഭയില്‍ നിന്ന് പുറത്താക്കി

ഭൂമിയിടപാട് കോടതി കയറിയതോടെ ഫാദര്‍. എ.സിറിള്‍ എന്ന അഡ്മിനിസ്‌ട്രേറ്ററെ ചുമതലകളില്‍ നിന്നൊഴിവാക്കി തലയൂരാനാണ് കത്തോലിക്കാസഭയുടെ ശ്രമം. ഇത് ചെറുക്കുന്നതിനായി സഭാ വിശ്വാസികൾ പരാതി നേരിട്ട് മാര്‍പാപ്പയ്ക്ക് അയയ്ക്കാനൊരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button