KeralaLatest News

പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ പീഡിപ്പിച്ച കേസ് ; പെമ്പിളൈ ഒരുമ പ്രവർത്തകയുടെ മകൻ പിടിയിൽ

മൂന്നാർ ; പതിനാറുകാരിയെ പീഡിപ്പിച്ച കേസ്. പെമ്പിളൈ ഒരുമ പ്രവർത്തകയുടെ മകൻ പിടിയിൽ. തോട്ടം തൊഴിലാളി സംഘടനാ നേതാവായ ഗോമതി അഗസ്റ്റിന്റെ മകന്‍ മൂന്നാര്‍ ദേവികുളം ഒ.ഡി.കെ.ഡിവിഷന്‍ സ്വദേശി വിവേക് അഗസ്റ്റിനെ ആണ് മൂന്നാർ സി.ഐ അറസ്റ്റ് ചെയ്തത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയെ ഈ ബന്ധത്തില്‍ നിന്നും വേര്‍പെടുത്തുവാന്‍ മാതാപിതാക്കള്‍ ശ്രമിക്കുകയും പെണ്‍കുട്ടിയെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ കൗണ്‍സിലിംഗിന് വിധേയമാക്കി. ഇതിലൂടെയാണ് പീഡനവിവരം പുറത്തറിയുന്നത്.പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഇപ്പോള്‍ നാലു മാസം ഗര്‍ഭിണിയാണ്.

കൗണ്‍സലിംഗ് സെന്ററില്‍ നിന്നും പോലീസിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. മൂന്നാര്‍ സി.ഐ സാം ജോസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

also read ;കൂളിങ് ഗ്ലാസ് വെച്ച് സുന്ദരനായി; എയര്‍പോര്‍ട്ട് അധികൃതർ ജീവനക്കാരനോട് ചെയ്‌തത്‌ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button