ഫോമില്‍ സ്ഥിരത കണ്ടെത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിലെ മിന്നും താരമാകുമായിരുന്നു ദിനേശ് കാര്‍ത്തിക്. ആദ്യ ഭാര്യ ഉപേക്ഷിച്ചതും തുടര്‍ന്ന് ദീപിക പള്ളിക്കലുമായുള്ള പ്രണയവും വിവാഹവും ഒക്കെ വാര്‍ത്തകളായിരുന്നു. എന്നാല്‍ നിദാഹാസ് ട്രോഫി ഫൈനലിന്റെ ക്ലൈമാക്സില്‍ ദിനേശ് കാര്‍ത്തിക് നടത്തിയ പ്രകടനം അദ്ദേഹത്തെ വീണ്ടും ക്രിക്കറ്റ് പ്രേമികളുടെ പ്രിയങ്കരനാക്കി.
ദിനേശ് കാര്‍ത്തിക്കിന്റെ രണ്ടാം വിവാഹമായിരുന്നു ദീപിക പള്ളിക്കലുമായി. ആദ്യ വിവാഹത്തിലെ ബന്ധത്തില്‍ ഉയര്‍ന്ന ഒരുപാട് വിവാദങ്ങള്‍ക്കും, അപമാനങ്ങള്‍ക്കുമൊടുവില്‍ കൂടെ നിന്ന ദീപിക എന്ന ഭാര്യയ്ക്ക് അഭിമാനിക്കാവുന്ന നിമിഷമാണ് കാര്‍ത്തിക് നല്‍കിയത്. ദീപിക കരിയറിന്റെ മികച്ച ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ദിനേശ് കാര്‍ത്തിക്കിനെ വിവാഹം കഴിക്കുന്നത്.
വിവാഹശേഷം ദീപിക സ്‌ക്വാഷ് കളത്തില്‍ നിന്ന് ഭാഗികമായി വിട്ടുമാറിയപ്പോള്‍, ദിനേശ് കാര്‍ത്തിക് ഫോമില്ലാതെ വലയുകയായിരുന്നു. എല്ലാത്തിനുമൊടുവില്‍ ഓര്‍ത്തുവെയ്ക്കാന്‍ അഭിമാനിക്കാന്‍ ഒരുക്കിയ ആ നിമിഷത്തില്‍ ഭാര്യ പറഞ്ഞതിങ്ങനെ..പ്രൗഡ് വൈഫ്…., അതേ ആ ഒറ്റവാക്കില്‍ എല്ലാം അവര്‍ പറയാതെ പറയുകയായിരുന്നു. കാര്‍ത്തിക്കിന്റെ ചിത്രം പങ്കുവെച്ചാണ് ദീപിക സന്തോഷം പങ്കുവെച്ചത്.
Post Your Comments