തൊഴില്‍ നിയമനങ്ങള്‍ക്ക് പുതിയ സംവിധാനവുമായി യുഎഇയും ഇന്ത്യയും.തൊഴില്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പ് തടയാനാണ് ഇരുരാജ്യങ്ങളും ചേർന്ന് പുതിയ പദ്ധതി ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനത്തിലുള്ള റിക്രൂട്ട്മെന്റ് സെന്ററുകള്‍ ഇരുരാജ്യങ്ങളിലും ഉടന്‍ ആരംഭിക്കും. ഇനി മുതൽ തൊഴിലുടമകള്‍ക്കും റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ക്കും പുതിയ തൊഴിലാളികളെ നിയമിക്കുന്നതിനായി ഇതിലൂടെ മാത്രമേ സാധിക്കൂ.
Read Also: ഡ്രൈവർമാർക്ക് പുതിയ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തി അബുദാബി പോലീസ്
പുതിയ സംവിധാനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അവസാന ഘട്ട നടപടികള്‍ നടന്നു വരികയാണെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയത്തിലെ വാര്‍ത്താവിനിമയ, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് അണ്ടര്‍സെക്രട്ടറി ഡോ. ഒമര്‍ അല്‍ നുഐമി അറിയിച്ചു.
Post Your Comments