ശ്രീനഗർ: ജമ്മുകശ്മീരിൽ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്താൻ തയ്യാറായി യുഎഇ സർക്കാർ. ഇതുസംബന്ധിച്ച ധാരണാപത്രം ഇരു രാജ്യങ്ങളും ഒപ്പിട്ടതായി കേന്ദ്ര വാണിജ്യകാര്യ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. വ്യവസായ പാർക്കുകൾ,ഐടി ടവറുകൾ, ലോജിസ്റ്റിക് കേന്ദ്രങ്ങൾ,മെഡിക്കൽ കോളേജ്,സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവ ദുബായ് സർക്കാർ നിർമ്മിക്കും.
ജമ്മുകശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയ ശേഷം ആദ്യമായാണ് ഒരു വിദേശരാജ്യം ഇന്ത്യയുമായി ഇങ്ങനെ ഒരു കരാറിൽ ഒപ്പിടുന്നത്. ദുബായിലുളള നിരവധി സ്ഥാപനങ്ങൾ ജമ്മുകശ്മീരിൽ നിക്ഷേപം നടത്താൻ തയ്യാറായിട്ടുണ്ട്. പുതിയ നിക്ഷേപങ്ങൾ ജമ്മുകശ്മീരിനെ വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കുമെന്ന് പീയൂഷ് ഗോയൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, അഭ്യന്തര മന്ത്രി അമിത്ഷാ എന്നിവർക്കും അദ്ദേഹം നന്ദി പറഞ്ഞു. വ്യവസായവത്കരണത്തിലും പ്രദേശത്തിന്റെ വികസനത്തിലും പുതിയ പദ്ധതികൾ കാരണമാകുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ്‌സിൻഹ വ്യക്തമാക്കി.
Post Your Comments