Latest NewsUAENewsGulf

യാത്രാവിലക്കില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍

കൊച്ചി: യുഎഇ യാത്രാവിലക്കില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍. ഇത്തിഹാദ് എയര്‍വേസും ഫ്‌ളൈ ദുബായുമാണ് ഓഗസ്റ്റ് 7 മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് ഇത്തിഹാദ് അബുദാബിയിലേക്ക് സര്‍വീസ് നടത്തും. കൊച്ചിയില്‍ നിന്ന് ദുബായിലേക്കും ശനിയാഴ്ച മുതല്‍ സര്‍വീസുണ്ടാകും.

Read Also : ചെകുത്താന്‍ സേവ പഠിച്ച് കുടുംബാംഗങ്ങളെ വകവരുത്തിയ നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡലിന് നിര്‍ണ്ണായക ദിനങ്ങള്‍

രാജ്യത്ത് കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് യുഎഇയിലേക്ക് ഇത്തിഹാദ് സര്‍വീസ് ആരംഭിക്കുക. അതേസമയം ഓഗസ്റ്റ് 10 മുതല്‍ ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നും വിമാന സര്‍വീസ് പുന:രാരംഭിക്കും. ചില വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് മാത്രമാണ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് ഫ്‌ളൈ ദുബായ് അറിയിപ്പില്‍ വ്യക്തമാക്കിയത്.

കമ്പനിയുടെ പേരില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം. ഇന്ന് രണ്ട് വിമാന കമ്പനികളാണ് കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തിയിട്ടുള്ളത്. ഇതിന് പുറമേ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ നാളെ യുഎയിലേക്ക് സര്‍വീസ് നടത്തും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രിലില്‍ നിര്‍ത്തിവെച്ച ശേഷം ആഗസ്റ്റ് അഞ്ച് മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യുഎഇയില്‍ ഇറങ്ങാന്‍ വീണ്ടും അനുമതി നല്‍കിയിരുന്നു. നിലവില്‍ ഉപാധികളോടെയാണ് ഇന്ത്യക്കാര്‍ക്ക് യുഎഇ യാത്രാനുമതി നല്‍കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button