
ദുബായ് : ഇന്ത്യയിലേയ്ക്ക് പറക്കാന്‍ തയ്യാറെടുത്ത് ഇത്തിഹാദ് എയര്‍വേയ്‌സ് . ഇന്ത്യയിലേക്കുള്ള സര്‍വീസ് നാളെ വീണ്ടും ആരംഭിക്കും. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണു കേരളത്തിലേക്കു പറക്കുക. കൂടാതെ, ചെന്നൈ, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലേക്കു കൂടി സര്‍വീസ് ആരംഭിക്കും. ഈ മാസം 10 മുതല്‍ ഇന്ത്യന്‍ നഗരങ്ങളായ അഹമ്മദാബാദ്, ഹൈദരബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തും.ഇന്ത്യ കൂടാതെ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കാണു ഇത്തിഹാദ് സര്‍വീസ് പുന:രാരംഭിക്കുന്നത്.
Read Also : സംസ്ഥാനത്ത് വരാനിരിക്കുന്നത് അതിതീവ്ര മഴ, തീവ്രന്യൂന മര്‍ദ്ദം രൂപം കൊള്ളുമെന്ന് മുന്നറിയിപ്പ്
അതേസമയം യു.എ.ഇയിലേക്ക് വരാനായി വിവിധ രാജ്യങ്ങളിലെത്തിയവര്‍ക്കും നടപടിക്രമങ്ങള്‍ പാലിച്ചാല്‍ യാത്ര ചെയ്യാം. ക്വാറന്റീന്‍ പൂര്‍ത്തിയാക്കാതെ തന്നെ യാത്ര ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ അനുമതി ലഭിക്കുമെന്ന് എയര്‍ അറേബ്യ അറിയിച്ചു.
Post Your Comments