ന്യൂഡൽഹി: കേരളത്തിലും ഉത്തർപ്രദേശിലും രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. സംസ്ഥാനത്ത് രാജ്യസഭയിലേക്ക് ഒഴിവുള്ള ഏക രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നു നടന്നത് . എല്‍ഡിഎഫില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എം.പി. വിരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ഥിയായി ബി. ബാബു പ്രസാദുമാണ് മത്സരിച്ചത്. നിയമസഭയില്‍ എല്‍ഡിഎഫിന് 90 അംഗങ്ങള്‍ ഉണ്ടെന്നിരിക്കെ വീരേന്ദ്രകുമാറിന്റെ വിജയിക്കുമെന്നാണ് ആദ്യം മുതലേ ഉയർന്ന അഭിപ്രായം.
also read:രാജ്യസഭാ തെരഞ്ഞെടുപ്പ്; പരാതിയുമായി പ്രതിപക്ഷം
രാജ്യസഭയിലെ തങ്ങളുടെ അംഗങ്ങളുടെ എണ്ണം കൂട്ടുകയെന്ന ലക്ഷ്യത്തിലാണ്
ബി.ജെ.പിയുള്ളത്. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന 16 സംസ്ഥാനങ്ങളിൽ 11ഉം ബി.ജെ.പി ഭരിക്കുന്നതിനാൽ എം.പിമാരുടെ അംഗബലം ഉയരുന്നതിന്റെ ശുഭപ്രതീക്ഷയിലാണ് ബി.ജെ.പി.
245 അംഗ സഭയിൽ 126 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ഇപ്പോൾ ബി.ജെ.പിക്ക് 58 അംഗങ്ങളുണ്ട്, കോൺഗ്രസിന് 54ഉം. ഒഴിവുള്ള 58 രാജ്യസഭ സീറ്റുകളിൽ 10 സംസ്ഥാങ്ങളില്നിന്ന് ഏഴ് കേന്ദ്രമന്ത്രിമാരടക്കം 33 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി ആറു സംസ്ഥാനങ്ങളിലെ 25 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ്.
Post Your Comments