ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. പത്ത് രാജ്യസഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളും ഒരു സീറ്റില്‍ സമാജ്വാദി പാര്‍ട്ടിയും ഉത്തര്‍ പ്രദേശില്‍ ജയിച്ചു. എസ് പിയുടെ ജയാ ബച്ചനാണ് ജയിച്ചത്. ബിഎസ്പിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. അരുണ്‍ ജെയ്റ്റ്‌ലിയും തെരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ ബാലറ്റ് പേപ്പറിനെ ചൊല്ലി ബി.എസ്.പി അംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രാകരമാണ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചത്. പിന്നീട് പുനരാരംഭിക്കുകയായിരുന്നു.
കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടന്നത്. 33 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തതിനാല്‍ 25 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നാല് മണിയോടെ അവസാനിച്ചത്. കേരളത്തില്‍ എംപി വീരേന്ദ്രകുമാറാണ് ജയിച്ചത്. 89 വോട്ടിനായിരുന്നു ജയം.
അതേസമയം സിപിഎമ്മിന് വന്‍ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലുണ്ടായത്. പശ്ചിമബംഗാളില്‍ അഞ്ച് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ബാക്കി നാല് സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ജയിച്ചു.
Post Your Comments