Latest NewsNewsInternationalgulf

ലെവി പിന്‍വലിക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് സൗദി

സൗദി: വിദേശികള്‍ക്ക് ചുമത്തുന്ന ലെവി പിന്‍വലിക്കില്ലെന്ന് സൗദി.വിദേശ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ പുതിയ ലെവി പിന്‍വലിക്കുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നു സൗദി ധനകാര്യ മന്ത്രി മുഹമ്മദ്‌ അല്‍ ജദആന്‍ പറഞ്ഞു. അമേരിക്കയില്‍ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫാമിലി വിസയില്‍ ഉള്ളവര്‍ക്ക് കഴിഞ്ഞ ജൂണ്‍ മുതലും വിദേശ തൊഴിലാളികള്‍ക്ക് ഈ വര്‍ഷം ആദ്യം മുതലുമാണ് സൗദിയില്‍ ലെവി പ്രാബല്യത്തില്‍ വന്നത്. കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനാല്‍ ലെവി പിന്‍വലിക്കണമെന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസം നൂറു റിയാലാണ് ആദ്യ വര്‍ഷം ഈടാക്കുന്ന ലെവി.

also read:ചരിത്രം സൃഷ്ടിച്ച് എയർ ഇന്ത്യ സൗദിക്ക് മുകളിലൂടെ ആദ്യമായി ഇസ്രയേലിലേക്ക് പറന്നു

2020 വരെ ഓരോ വര്‍ഷവും ലെവി വര്‍ധിച്ചു കൊണ്ടിരിക്കും. ലെവി താങ്ങാനാകാതെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദേശികള്‍ ഇതിനകം സൗദിയില്‍ നിന്നും മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button