YouthArticleWomenLife Style

കിടപ്പുമുറിയില്‍ കണ്ണാടി വയ്ക്കുന്നത് വിവാഹ തടസ്സത്തിനു കാരണമോ?

മക്കളുടെ വിവാഹം അച്ഛനമ്മമാരുടെ സ്വപ്നമാണ്. എന്നാല്‍ പ്രായം ചെന്നിട്ടും മക്കളുടെ വിവാഹം നടക്കാത്തതില്‍ ചില അമ്മമാര്‍ സങ്കടപ്പെടാറുണ്ട്. ചൊവ്വാ ദോഷം മുതല്‍ പല ജ്യോതിഷ പ്രശ്നങ്ങളും വിവാഹ തടസ്സത്തിനായി പലപ്പോഴും പറഞ്ഞു കേള്‍ക്കാറുണ്ട്. വേദിക് ആസ്‌ട്രോളജിയില്‍ സ്ത്രീ പുരുഷന്മാരിലെ വിവാഹ തടസങ്ങള്‍ നീക്കുന്നതിനു ചില ഉപായങ്ങള്‍, പ്രതിവിധികള്‍ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് വിവാഹത്തില്‍ വരുന്ന തടസങ്ങള്‍ നീക്കാന്‍ സഹായിക്കും.

ആണ്‍, പെണ്‍കുട്ടികള്‍ കിടപ്പുമുറിയില്‍ കണ്ണാടി വയ്ക്കുന്നത് വിവാഹ തടസ്സത്തിനു കാരണമാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. അതുകൊണ്ട് കിടപ്പുമുറിയില്‍ കണ്ണാടി വയ്ക്കാതിരിക്കുക. ശിവപാര്‍വ്വതീ ചിത്രം മുറിയില്‍ വയ്ക്കുന്നത് നല്ലതാണ്.

പെണ്‍കുട്ടിയുടെ വിവാഹതടസം മാറാന്‍ അടുപ്പിച്ച് 16 തിങ്കളാഴ്ച വ്രതം നോല്‍ക്കുന്നതു നല്ലതാണ്. ഈ ദിവസങ്ങളില്‍ ശിവന് ധാര അഥവാ ജലാഭിഷേകം നടത്താം. പെണ്‍കുട്ടിയുടെ വിവാഹതടസത്തിനു പ്രതിവിധിയായി പശുവിന് പച്ചപ്പുല്ലു നല്‍കുന്നത് നല്ലതാണെന്ന് വേദിക് ആസ്‌ട്രോളജി പറയുന്നു. രാഹുദോഷമുള്ളവര്‍ ദുര്‍ഗാദേവിയെ പൂജിയ്ക്കുന്നത് വിവാഹതടസം മാറാന്‍ നല്ലതാണ്. വിവാഹം വൈകുന്ന പെണ്‍കുട്ടികളും സ്ത്രീകളും 43 ദിവസം ആലിനു വെള്ളമൊഴിയ്ക്കുന്നതും നെയ് വിളക്കു കത്തിച്ചു വയ്ക്കുന്നതും നല്ലതാണ്.

വിവാഹം വൈകുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. കുളി കഴിഞ്ഞ ശേഷം നെറ്റിയില്‍ കുങ്കുമപ്പൊട്ടു തൊടുക. പെണ്‍കുട്ടിയ്ക്കു നല്ല വിവാഹാലോചനകള്‍ വരാനായി വ്യാഴാഴ്ച ദിവസം മഞ്ഞ വസ്ത്രം ധരിയ്ക്കുന്നതും വെള്ളിയാഴ്ച ദിവസം വെള്ള ധരിയ്ക്കുന്നതും നല്ലതാണ്.

കൈകള്‍കൊണ്ട് ആഹാരം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button