Latest NewsNewsGulf

ഡ്രൈവർമാർക്ക് പുതിയ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തി അബുദാബി പോലീസ്

അബുദാബി: ഡ്രൈവർമാർക്ക് പുതിയ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തി അബുദാബി പോലീസ്. ഡ്രൈവർമാർക്ക് വാഹനാപകട സാധ്യത മുന്നിൽ കണ്ടു കൊണ്ട് ഇ മെസ്സേജ് അയക്കുന്ന സംവിധാനമാണ് ‘നാഷണൽ ഏർലി വാണിംഗ് സിസ്റ്റം.’

ഗതാഗതക്കുരുക്ക്, അസ്ഥിരമായ കാലാവസ്ഥ, അപകടങ്ങൾ എന്നിവ മൂലം ഹൈ വേകളിൽ ട്രാഫിക് ജാമുകൾ ഉണ്ടാകുകയാണെങ്കിൽ ഇക്കാര്യം ഈ മെസ്സേജ് വഴി ഡ്രൈവർമാരെയും സമീപപ്രദേശത്ത് താമസിക്കുന്നവരെയും അറിയിക്കും. ഇത് മൂലം അവർക്ക് മറ്റു വഴികൾ തിരഞ്ഞെടുക്കാൻ സാധിക്കും.

read also: അബുദാബി ഫെസ്റ്റിവലിന്റെ അരങ്ങുണർത്തി ‘മർച്ചന്റ്‌സ് ഓഫ് ബോളിവുഡ്

അബുദാബി ഐലൻഡിൽ ശക്തമായ മൂടൽമഞ്ഞ് സാധ്യതയെക്കുറിച്ച് ഇന്നലെ ഡ്രൈവർമാർക്ക് സ്മാർട്ട് ടവർ വഴി സന്ദേശം അയക്കുകയും അവരോട് അപകടം ഉണ്ടാകാത്ത തരത്തിൽ വേഗത കുറച്ച് യാത്ര ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button