പാനൂർ : കല്യാണവീടുകളിലെ ന്യൂജൻ കോപ്രായങ്ങൾക്കെതിരെ നടപടിയുമായി കൊളവല്ലൂർ പൊലീസ്. കടവത്തൂരിൽ കഴിഞ്ഞദിവസം നടന്ന കല്യാണവീട്ടിലാണ് വധുവിന്റെയും വരന്റെയും വീട്ടുകാരെ ആശങ്കയിലാഴ്ത്തിയ സംഭവം ഉണ്ടായത്. വരൻ നബീഹിനെ വധൂഗൃഹത്തിലേക്ക് അനുഗമിച്ച സുഹൃത്തുക്കൾ നാലു മണിക്കൂർ വഴിയിൽ തടഞ്ഞുനിർത്തിയത്. ഇതിനെ തുടര്‍ന്ന് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹദിവസം സുഹൃത്തുക്കൾ അപമാനകരമായ പ്രവർത്തനങ്ങൾ നടത്തുന്നതു പതിവാണ്. വാഹനത്തിലെത്തുന്ന വരനെയും വധുവിനെയും കിലോമീറ്ററോളം കാൽനടയായി വീട്ടിലേക്ക് എത്തിക്കുക, വിവാഹരാത്രി വീട്ടുപരിസരത്തു പടക്കം പൊട്ടിക്കൽ, വരൻ സഞ്ചരിച്ച വാഹനവുമായി സ്ഥലംവിടുക തുടങ്ങി വിവിധ ആഭാസങ്ങളാണ് പലയിടത്തും നടക്കുന്നത്. രക്ഷിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും നിസ്സഹായരായി നോക്കിനിൽക്കാനേ കഴിയാറുള്ളു.
വരന്റെ പിതാവ് കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയതിനെ തുടര്ന്ന്വയലോളിൽ നബീൽ(27), കതിരംമാക്കൂൽ സാദിഖ് (32), മലയങ്കണ്ടി ഇസ്മായിൽ (32), ഫൗമീർ (32), കളത്തിൽ അസീബ് (28) എന്നിവരെ എസ്ഐ ടി.വി.ധനഞ്ജയദാസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇത്തരം കോപ്രായങ്ങള്‍ ഒഴിവാക്കാൻ പരമാവധി നടപടിയുമായി രംഗത്തു വരുമെന്ന് എസ്ഐ പറഞ്ഞു.
Post Your Comments