Latest NewsNewsIndia

യുഐഡിഐഎക്ക് വിശദീകരണത്തിന് അനുമതി

ന്യൂഡൽഹി:ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് യുഐഡിഐഎക്ക് വിശദീകരണം നൽകാം.രണ്ടരയ്ക്ക് കോടതിമുറിയിൽ പവർപോയിന്റ് അവതരണം നടത്താം അറ്റോണി ജനറലിന്റെ അഭ്യർത്ഥന മാനിച്ചാണ് സുപ്രീം കോടതി തീരുമാനം.

also read:ആധാറിലെ വ്യക്തിഗത വിവരങ്ങള്‍ ഉരുക്ക് കോട്ടയില്‍ സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍

ആധാര്‍ എല്ലാ മേഖലകളിലേക്കും നിര്‍ബന്ധമാക്കുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും ആധാറിനായി ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങളില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ഇത് തെറ്റാണെന്നും ആധാര്‍ വിവരങ്ങൾ 10 അടി വീതിയുള്ള ചുവരുകൾക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ ഇന്നലെ വാദിച്ചിരുന്നു. ആധാര്‍ വിവരങ്ങൾ സുരക്ഷിതമാണെന്ന് കോടതി മുറിയിൽ നേരിട്ട് തെളിയിക്കാൻ യു.ഐ.ഡി.എക്ക് അനുമതി നൽകണമെന്നും അറ്റോര്‍ണി ജനറൽ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button