ന്യൂഡല്‍ഹി: ആധാറിലെ വ്യക്തിഗത വിവരങ്ങള്‍ ഉരുക്ക് കോട്ടയില്‍ സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിൽ. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലാണ് കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ അഴിമതി തുടച്ച് നീക്കാനുള്ള ഉപാധിയാണ് ആധാറെന്നും ഇതിലെ വിവരങ്ങള്‍ 10 മീറ്റര്‍ ഉയരവും 4 മീറ്റര്‍ വീതിയുമുള്ള മതിലിന്റെയുള്ളില്‍ സുരക്ഷിതമാണെന്നും ആധാറിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന അംഞ്ചഗ ഭരണഘടനാ ബെഞ്ചിന് മുന്നിൽ അദ്ദേഹം വ്യക്തമാക്കി.
Read Also: എയര്‍ഹോസ്റ്റസുമാരെ തിരഞ്ഞെടുക്കുന്ന ഞെട്ടിക്കുന്ന വീഡിയോ
അതേസമയം ആധാറിന്റെ സുരക്ഷാ സംവിധാനങ്ങള്‍ വിശദീകരിക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെ സി.ഇ.ഒയെ അനുവദിക്കണമെന്ന് കോടതിയോട് കെ.കെ.വേണുഗോപാൽ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി.
Post Your Comments