
ബാഴ്സലോണ: സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നതാനായി പ്രാങ്ക് വീഡിയോകള്‍ നിര്‍മ്മിക്കുന്നവരുണ്ട്. ഇതിനായി ചിലര്‍ എന്തും ചെയ്യും. എന്നാല്‍ ഇത്തരത്തില്‍ പ്രാങ്ക് വീഡിയോ എടുത്ത് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് ഒരു അവതാരകന്. ഒരു യുവതിയെ ചവിട്ടി വീഴ്തിയായിരുന്നു വീഡിയോ നിര്‍മ്മിച്ചത്. എന്നാല്‍ ഇതിന് നഷ്ടപരിഹാരമായി വന്‍ തുക യുവതി ആവശ്യപ്പെട്ടതോടെയാണ് അവതാരകന് കുഴങ്ങിയത്.
60,000 യൂറോ (ഏകദേശം 50 ലക്ഷം രൂപ) ആണ് യുവതി തന്നെ വീഴ്ത്തിയതിന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഈ തുക എത്രയും വേഗം നല്കാന് കോടതി ഉത്തരവിടുകയും ചെയ്തു. മരിയോ ഗാര്‍ഷ്യ എന്ന യുവാവാണ് താഴെ വീണ നഷ്ടപരിഹാരം നല്‍കേണ്ടത്.
സ്പെയിനിലെ ബാഴ്സലോണയിലുള്ള ഡയഗണല്‍ മാര്‍ പ്രദേശത്താണ് സംഭവം. റോഡരികില്‍ സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് പ്രാങ്ക് വീഡിയോ ചിത്രീകരിച്ചുകൊണ്ട് മരിയോ ഗാര്‍ഷ്യ എത്തി. പിന്നീട് അവതാരകന് യുവതിയുടെ ഇടതു കാലിന് പിറകില്‍ തൊഴിച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് യുവതി വീഴുകയും നടുവിനും കാലിനും കടുത്ത വേദനയുണ്ടാവുകയും ചെയ്തു. ഇത് കണ്ട ഉടന്‍ വീഡിയോ എടുത്തവരും കണ്ടുനിന്നവരും ഉറക്കെ ചിരിച്ചപ്പോള്‍ സ്ത്രീ എഴുന്നേറ്റ് ഇവരെ ചീത്ത വിളിക്കുകയും ചെയ്തു. 2015ലാണ് ഈ സംഭവം ഉണ്ടായത്.
Post Your Comments