വത്തിക്കാന്‍: ക്രൂശിതരൂപം ഫാഷനായി അണിയുന്നതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. മതചിഹ്നത്തിന്റെ ദുരുപയോഗമാണ് അത്തരം നടപടിയെന്ന് പോപ്പ് പറഞ്ഞു. പോപ്പ് തന്റെ നിലപാട് വ്യക്തമാക്കിയത് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അടുത്തിടെ നടത്തിയ പ്രഭാഷണത്തിലാണ്. മതചിഹ്നങ്ങളെ ഫാഷന്റെ ഭാഗമായി ഉപയോഗിക്കുന്നതിന് പകരം ധ്യാനിക്കുന്നതിനും ചിന്തിക്കുന്നതിനുമാണ് അനിവാര്യമായിരിക്കുന്നതെന്നും പോപ്പ് പറയുന്നു.
read also: പോപ്പ് ഇടപെട്ടു; പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ ആയുസ് നീട്ടി നൽകി
കുരിശ്‌രുപം ആഭരണമോ വസ്ത്രത്തിന്റെ ഭാഗമല്ലെന്നും ഇതിന്റെ അര്‍ത്ഥം വളരെ ആഴത്തിലുള്ളതാണെന്നും പോപ്പ് പറഞ്ഞു. ‘ദ ഇന്‍ഡിപെന്‍ഡന്റ്’ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. കുരിശ്‌രൂപത്തിനാണ് ഏറെക്കാലമായി ഫാഷന്‍ ലോകത്ത് ഏറ്റവുമധികം പ്രചാരം ലഭിച്ചിരിക്കുന്നത്.
Post Your Comments