Latest NewsKeralaNews

കാ​ക്കി​യു​ടു​പ്പ് ട്രാ​ഫി​ക് നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കാ​നു​ള്ള അ​ധി​കാ​ര​മ​ല്ല : മുഖ്യമന്ത്രി

തൃശൂര്‍: കാക്കിയിട്ടാല്‍ ട്രാഫിക് നിയമങ്ങള്‍ ലം​ഘി​ക്കാ​നു​ള്ള അ​ധി​കാ​രമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 381 പൊലീസ് ഡ്രൈവര്‍മാരുടെ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ തെറ്റ് പോലും പൊലീസ് സേനയുടെ തെറ്റായി കാണുമെന്നും അതു സേനയ്ക്ക് ഒന്നാകെ നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ നിലപാടിന് മാറ്റം വേണമെന്നും, പൊലീസ് സേനയുടെ യശസ് ഉയര്‍ത്തുന്ന തരത്തിലായിരിക്കണം ഓരോരുത്തരും പ്രവൃത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡ്രൈവര്‍മാരുടെ കുറവുമൂലം ഈ ജോലികള്‍ പോലീസുകാര്‍ ചെയ്യേണ്ട അവസ്ഥയായിരുന്നു. അതിനു മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് 1,160 പുതിയ തസ്തിക അനുവദിച്ചത്. അതിന്റെ ഭാഗമായി 400 പേരെയാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. കൂടാതെ ആധുനിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹന കമ്പനികളില്‍ എത്തി തൊഴില്‍ശാലകള്‍ സന്ദര്‍ശിച്ച്‌ പരിശീലനം ലഭ്യമാക്കന്‍ സാധിച്ചതു നേട്ടമാണ് ,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ​രു​ണ്‍, വ​ജ്ര, ഹെ​വി റി​ക്ക​വ​റി വാ​ന്‍, ക്രെ​യി​ന്‍ എ​ന്നി​വയില്‍ അ​ട​ക്കം ഉ​ന്ന​ത പ​രീ​ശി​ല​ന​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ഉ​ള്ളവ​രാ​ണ് പു​തി​യ​താ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ബെ​സ്റ്റ് ഷൂ​ട്ട​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​യുഅ​നി​ഷ്, ബെ​സ്റ്റ് ഓ​ള്‍​റൗ​ണ്ട​ര്‍ കെ.​ഹ​രി, ബെ​സ്റ്റ് ഒൗ​ട്ട് ഡോ​ര്‍ പി.​സു​രാ​ജ്, ഇ​ന്‍​ഡോ​റാ​യി കെ.ജി​നി​ഷ് എ​ന്നി​വ​ര്‍​ക്കു മു​ഖ്യ​മ​ന്ത്രി അ​വ​ര്‍​ഡു​ക​ള്‍ ന​ല്‍​കി. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ, എ​ഡി​ജി​പി ബി.സ​ന്ധ്യ, മേ​യ​ര്‍ അ​ജി​ത ജ​യ​രാ​ജ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button