ന്യൂയോര്‍ക്ക്•ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ കുറ്റസമ്മതതവുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കാര്‍ ബര്‍ഗ്. സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ലബോറട്ടറീസ് (എസ്സിഎല്) ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവും ചേര്‍ന്ന് അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കില്‍നിന്നു കൈവശപ്പെടുകയും രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
വിഷയത്തില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടില്‍ വിശ്വാസ്യതാപ്രശ്നം സംഭവിച്ചെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഫേസ്ബുക്ക് ആരംഭിച്ചതു ഞാനാണ്. എന്റെ പ്ലാറ്റ്ഫോമില്‍ എന്തു സംഭവിക്കുന്നതിനു ഞാന്‍ ഉത്തരവാദിയാണ്. ഞങ്ങളുമായി വിവരങ്ങള്‍ പങ്കുവച്ച ആളുകളും ഫേസ്ബുക്കുമായുള്ള വിശ്വാസ്യതയില്‍ ഇടിവു സംഭവിച്ചിരിക്കുന്നു. ഫേസ്ബുക്കില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെ ഇനിമുതല്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്നും ഇത്തരം ആപ്ലിക്കേഷുകള്‍ സംബന്ധിച്ചു ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ അറിയിക്കുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
അനലിറ്റിക്കയ്ക്ക് ലഭിച്ച വിവരങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു. അനലിറ്റിക്കയുടെ മാതൃകമ്പനി എസ്.സി.എല്‍ 2010-ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജെഡി-യു-ബിജെപി സഖ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. സഖ്യം വന്‍ വിജയം നേടുകയും ചെയ്തു. രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടിയും അനലിറ്റിക്ക പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്.
ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ, ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാര്‍ താക്കീത് നല്‍കിയിരുന്നു.
രഹസ്യങ്ങള്‍ പുറത്തുവന്നതോടെ ബ്രിട്ടനിലും അമേരിക്കയിലും ഫേസ്ബുക്കിനും മറ്റു രണ്ടു കമ്പനി ള്‍ക്കുമെതിരേ അന്വേഷണം തുടങ്ങി. തങ്ങള്‍ കേംബ്രിജ് അനലിറ്റിക്കയെയും ബന്ധപ്പെട്ടവരെയും ഫേസ്ബുക്കില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഫേസ്ബുക്ക് വിലക്കിയിട്ടുമുണ്ട്.
Post Your Comments