തിരുവനന്തപുരം: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് എകദിനം തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലേക്കു മാറ്റി. അന്തിമ തീരുമാനം ശനിയാഴ്ചത്തെ കെസിഎ ജനറൽ ബോഡിയിൽ ഉണ്ടാകും. കലൂര്‍ സ്റ്റേഡിയത്തില്‍ പുതിയ ക്രിക്കറ്റ് പിച്ച് നിര്‍മിക്കുന്നതിനായി ഫുട്ബോള്‍ മൈതാനം കുത്തിക്കുഴിക്കുന്നതിനെതിരെ ഫുട്ബോള്‍ പ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ക്രിക്കറ്റ് തിരുവനന്തപുരത്തും ഫുട്ബോള്‍ കൊച്ചിയിലും നടക്കട്ടെയെന്ന നിലപാടാണു സച്ചിന്‍ പങ്കുവച്ചത്. മു്ന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലിയും കൊച്ചിയില്‍ ഫുഡ്ബോള്‍ നടത്തിയാല്‍ മതിയെന്ന് പിന്തുണ അറിയിച്ചിരുന്നു. കെസിഎയുടെ നിലപാട് സംശയാസ്പദമെന്നായിരുന്നു ശശി തരൂരിന്റെ നിലപാട്.
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഇയാന്‍ ഹ്യൂമും സി.കെ. വിനീതും റിനോ ആന്റോയും ഫുഡ്ബോള്‍ താരമായ ഐ എം വിജയനും ഫുട്ബോള്‍ ടര്‍ഫ് പൊളിക്കുന്നതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. കലൂരില്‍ ക്രിക്കറ്റ് നടത്തണമെന്നു വാശിയില്ലെന്നു കെസിഎ അറിയിച്ചിരുന്നു.
Post Your Comments