ക്യൂബ: ഫൈവ് സ്റ്റാര്‍ അപ്പാര്‍ട്ട്‌മെന്റിന്റെ സ്വിമ്മിംഗ് പൂളില്‍ നീന്തിയ സ്ത്രീക്ക സംഭവിച്ചത് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഏവരും. ഏഴ് പേരുടെ മുത്തശ്ശിയായ 61കാരിക്ക് വലിയ രോഗമാണ് സ്വിമ്മിംഗ് പൂളില്‍ നീന്തിയതിന് ശേഷം പിടിപെട്ടത്. ക്യൂബയില്‍ രണ്ട് ദിവസം അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍.
മൂന്ന് ലക്ഷത്തിനടുത്ത് രൂപയാണ് ഇവര്‍ ക്യൂബയിലെ അവധി ആഘോഷങ്ങള്‍ക്കായി ചിലവഴിച്ചത്. അപ്പാര്‍ട്ട്‌മെന്റിലെ സ്വിമ്മിംഗ് പൂളില്‍ നീന്തിയതോടെ ഇവരുടെ ഉല്ലാസ യാത്ര ദുരന്തമാവുകയായിരുന്നു. മാരക രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിട്ടുമാറാത്ത വയറിളക്കമാണ് സ്യൂ എന്ന 61കാരിക്കുണ്ടായത്. മാത്രമല്ല ഒപ്പം മറ്റ് പല മാരക രോഗങ്ങളും പിടിപെട്ടിട്ടുണ്ടെന്നാണ് വിവരം.
സ്വിമ്മിംഗ് പൂളില്‍ നീന്തി അടുത്ത ദിവസം ഹോട്ടല്‍ മുറിയിലെ കട്ടിടത്തില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു സ്യൂ. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ക്യൂബയിലെ ഗ്രാന്‍ഡ് മെമ്മറി ഹോട്ടലിലെ സ്വിമ്മിംഗ് പൂളിലാണ് ഇവര്‍ നീന്തിയത്.
സുഭവത്തെ തുടര്‍ന്ന് ഹോട്ടലിലെ സ്വിമ്മിംഗ് പൂള്‍ പൂട്ടി. പച്ചക്കളറിലെ വെള്ളമാണ് ഇവിടെയെന്നും ക്ലോറിന്റെ കുറവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്യൂവവും ഭര്‍ത്താവ് കെയ്്ത്തും സൗത്ത് വേല്‍സില്‍ നിന്നുമാണ് ക്യൂബയില്‍ അവധി ആഘോഷിക്കാനെത്തിയത്.
ഓണ്‍ലൈന്‍ വഴിയാണ് ഇവര്‍ ഹോട്ടല്‍ ബുക്ക് ചെയ്തത്. ചിത്രങ്ങളില്‍ വളരെ നല്ല ഹോട്ടലായാണ് തോനിനയത്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ചിത്രത്തില്‍ ഉള്ളത് പോലെയേ അല്ലായിരുന്നു എന്ന് സ്യൂ പറഞ്ഞു.
Post Your Comments