ആലപ്പുഴ : അമ്മൂമ്മയെ കൊച്ചുമകൻ തലയ്ക്കടിച്ചുകൊന്നു.ആലപ്പുഴ പട്ടണക്കാട് പുതിയകാവ് കോളനിയിലെ 73 വയസുള്ള ശാന്തയാണ് മരിച്ചത്. കൊച്ചുമകൻ അനന്തു പോലീസ് സ്റ്റേഷനിൽ കീഴങ്ങി.അറസ്റ്റിനുള്ള നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
ശാന്തമ്മ തനിക്ക് കിട്ടുന്ന പെൻഷൻ തുക പലപ്പോഴും അനന്തുവിന് കൊടുക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പണം ആവശ്യപ്പെട്ട് ശാന്തമ്മ താമസിക്കുന്ന വീട്ടിൽ അനന്തുവെത്തി. എന്നാൽ ആ സമയം പണം കയ്യിലില്ലെന്ന് ശാന്തമ്മ അനന്തുവിനെ അറിയിച്ചതോടെ പ്രതി കമ്പിവടികൊണ്ട് ശാന്തമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
Post Your Comments