വടകരപ്പതി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാപിതാക്കളും മുത്തശ്ശിയും പിടിയിൽ. സംഭവത്തില്‍ കോഴിപ്പാറ നാലുസെന്റ് കോളനി സ്വദേശികളായ മുരുകവേല്‍ (38), ഗീത (28), നാരായണി (56) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
നാലു മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത് . രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമുള്ള ഗീത നാലാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നു. കുഞ്ഞ് പെണ്ണാണെന്ന് അറിയുകയും വളര്‍ത്താന്‍ ശേഷിയില്ലെന്ന് തോന്നുകയും ചെയ്തതോടെ അമ്മയും മുത്തശ്ശിയും ചേര്‍ന്ന് അച്ഛന്റെ അറിവോടെ കൊലപ്പെടുത്തുകയായിരുന്നു.
Read also:വെള്ളത്തിനൊപ്പം സെല്‍ഫി; പാലത്തില്‍ പോലീസിന്റെ തുണിമറ
ഗര്‍ഭിണിയായിരുന്ന ഗീതയെ പെട്ടെന്ന് സ്വാഭാവിക നിലയിൽ കണ്ടു സംശയം തോന്നിയ നാട്ടുകാരാണ് പോലീസിൽ പരാതി നൽകിയത്. പ്രസവിച്ചയുടന്‍ കുഞ്ഞ് മരിച്ചതിനാല്‍ വീട്ടുവളപ്പിലെ തെങ്ങിന് ചുവട്ടില്‍ കുഴിച്ചിട്ടെന്നാണ് ഇവര്‍ മൊഴി ആദ്യം നല്‍കിയത്. തുടര്‍ന്ന് ചൊവ്വാഴ്ച അന്വേഷണ സംഘം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു.
രണ്ടടി ആഴമുള്ള കുഴിയിലെ പ്ലാസ്റ്റിക് കവറില്‍ തല ഒഴികെ മറ്റു ഭാഗമെല്ലാം അഴുകിയ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം . കുഞ്ഞ് കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിൽ തെളിഞ്ഞു. സംഭവത്തിൽ പ്രതികളായ മൂന്നുപേരെയും പോലീസ് അറസ്റ്റുചെയ്തു.
Post Your Comments