കൊളംബോ: നിദാഹാസ് ട്രോഫിയുടെ ഫൈനല്‍ നാടകീയമായിരുന്നു. അവസാന പന്തില്‍ ദിനേശ് കാര്‍ത്തിക്കിന്റെ സിക്സിലൂടെ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് കിരീടം ചൂടുകയായിരുന്നു. ബംഗ്ലാദേശ് ജയം ആഘോഷിച്ച് തുടങ്ങിയ നിമിഷം, എന്നാല്‍ കാര്‍ത്തിക് എന്ന ഫിനിഷര്‍ അവരുടെ നെഞ്ചില്‍ ഒരിക്കലും അണയാത്ത തീ കോരിയിട്ട് വിജയം പിടിച്ചടക്കുകയായിരുന്നു.
അവസാന പന്ത് വരെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ബംഗ്ലാദേശ് താരങ്ങളും ആരാധകരും. ട്വന്റി20യില്‍ ഇന്ത്യയ്ക്കെതിരായ ആദ്യ വിജയത്തോടെ കപ്പുയര്ത്താമെന്ന് ബംഗ്ലാദേശ് ആരാധകരും വിശ്വസിച്ചു. എന്നാല്‍ സൗമ്യ സര്‍ക്കാരിന്റെ ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്ത് കാര്‍ത്തിക് പവലിയനിലേക്ക് പായിച്ചു. ഫ്ലാറ്റ് സിക്സിലൂടെ ഇന്ത്യയ്ക്ക് ജയം.
also read: ശ്രീലങ്കന്‍ പതാകയ്ക്കൊപ്പം ഗ്രൗണ്ടിന് വലം വെച്ച് ഇന്ത്യന്‍ താരങ്ങള്‍
ബംഗ്ലാദേശ് താരങ്ങള്‍ക്കും ആരാധകര്‍ക്കും ആ വിജയം ഉള്‍ക്കൊള്ളുവാനോ വിശ്വസിക്കാനോ ആയില്ല. പന്ത് എറിഞ്ഞ സൗമ്യ സര്‍ക്കാര്‍ നിലത്തിരുന്ന് കരഞ്ഞു. ഉറപ്പിച്ച കിരീടം കൈവിട്ട വേദനയിലായിരുന്നു ബംഗ്ലാ ആരാധകരും. തുടര്‍ന്ന് വിജയം വിശ്വസിക്കാനാകാതെ ഗാലറിയില്‍ ഇരുന്നു കരയുന്ന ആരാധകന്റെ വീഡിയോണ് ഇപ്പോള്‍ വൈറല്‍.
Post Your Comments