
ഹൈദരാബാദ്: രാജ്യത്ത് വീണ്ടും പ്രതിമക്ക് നേരെ ആക്രമണം. ഇന്നലെ പുതുക്കോട്ടയിലെ പെരിയാർ പ്രതിമക്ക് നേരെയുണ്ടായ അക്രമത്തിനു ശേഷം ഇപ്പോൾ തെലങ്കാനയിലാണ് പ്രതിമകള്‍ക്കു നേരെയുള്ള പുതിയ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്കൂള്‍ പരിസത്ത് നിര്‍മ്മിച്ച സാവിത്രിഭായ് ഫൂലെയുടെ പ്രതിമയാണ് അക്രമികള്‍ തകര്‍ത്തത്. തെലുങ്കാന സിര്‍ക്കില്ല ജില്ലയിലെ സുദ്ദാലയില്‍ സ്കൂള്‍ പരിസരത്ത് സ്ഥിതി ചെയ്തിരുന്ന പ്രതിമയ്ക്കു നേരെയായിരുന്നു ആക്രമണം. തിങ്കളാഴ്ച രാത്രിയിലാണ് ആക്രമണം നടന്നതെന്നാണ് പോലീസ് നിഗമനം.
ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ അക്രമികള്‍ക്ക് അനായാസം സ്കൂള്‍ വളപ്പില്‍ കടക്കാനും പ്രതിമ നശിപ്പിക്കാനും സാധിച്ചു. ഇതിനെതിരെ ബിഎസ്പി മണ്ഡല്‍ റവന്യൂ ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ‘പ്രതിമ തകര്‍ത്തത് ദളിതര്‍ക്കെതിരായ ആക്രമണമാണെന്നും ഇത് തങ്ങൾ സഹിക്കില്ലെന്നും ബിഎസ്പി നേതൃത്വം അറിയിച്ചു. പൊലീസ് ഉടന്‍ കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ബിഎസ്പി നേതാവ് ലിംഗമ്പള്ളി മധുകര്‍ പറഞ്ഞു.
Post Your Comments