കൊച്ചി: കൊച്ചിയിലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മത്സരം നവംബറിൽ നടത്താനുള്ള നീക്കത്തെ ബ്ലാസ്റ്റേഴ്സ് എതിര്‍ത്തില്ലെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ടീം മാനേജ്മെന്റ്. ടീമിന്റെ സഹഉടമ സച്ചിന്‍ തന്നെ ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ബ്ലാസ്റ്റേഴ്സ് എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ടീം മാനേജ്മെന്റ് പറയുകയുണ്ടായി.
Read Also: സൗദിയില്‍ മരിച്ച പ്രവാസി ജോലിക്കാരിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചത് രണ്ട് വര്‍ഷത്തിന് ശേഷം
അതേസമയം, കൊച്ചിയില്‍ ക്രിക്കറ്റും ഫുട്ബോളും നടത്തണമെന്നാണ് ആഗ്രഹമെന്ന് വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ പറയുകയുണ്ടായി. രണ്ട് കളിക്കും സാധ്യത ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments