എല്ലാം ശരിയാക്കാൻ എത്തിയ സർക്കാർ പൊലീസുകാർക്കിട്ട് പണിതത് എട്ടിന്റെ പണി തന്നെയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്തിൽ ഒരു കുറവും വരുത്താത്ത പിണറായി ഗവൺമെന്റ് പൊലീസുകാരുടെ ഇൻഷുറൻസ് പ്രീമിയത്തിലും കൈയിട്ടുവാരി. കഴിഞ്ഞ നാല് മാസമായി പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന പ്രീമിയം തുക എൽ.ഐ.സിക്ക് അടച്ചിട്ടില്ല. സംസ്ഥാനത്തെ അറുപതിനായിരത്തോളം പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന ഇൻഷുറൻസ് തുകയിനത്തിൽ പ്രതിമാസം കോടികളാണ് സർക്കാർ വകമാറ്റി ഉപയോഗിച്ചത്.
പൊലീസ് സഹകരണ സംഘത്തിന് പണമുണ്ടാക്കാൻ വേണ്ടിയുള്ള പദ്ധതിയാണെന്ന ആക്ഷേപത്തിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഏറെ വിവാദമായ ഇന്‍ഷുറന്‍സ് പദ്ധതിയിലാണ് എൽ ഡി എഫ് സർക്കാരിന്റെ കൈയ്യിട്ടുവാരൽ. ഡിപ്പാര്‍ട്മെൻറ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 50 രൂപമാത്രമാണ് ഓരോ വ്യക്തിയിൽ നിന്നും ഇടാക്കുന്നത്. ഈ പദ്ധതി പ്രകാരം അപകട ഇന്‍ഷുറന്‍സ് പരിധി ഒമ്പത് ലക്ഷമാണ്. പൊലീസ് ഹൗസിങ് സഹകരണ സംഘം മുഖേന പ്രതിമാസം 900 രൂപ വീതം നിക്ഷേപിക്കുന്ന ഇൻഷുറൻസ് പദ്ധതിയുമുണ്ട്. ഇത് സേനാംഗത്തിെൻറ രക്ഷിതാക്കൾക്കടക്കമുള്ള മെഡി െക്ലയിം ഉൾപ്പെടുന്നതാണ്. 55-ആം വയസ്സില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ 20,000 രൂപ ലഭിക്കും. മരിച്ചാല്‍ അഞ്ച് ലക്ഷം രൂപ ധനസഹായമായി വീട്ടുകാര്‍ക്ക് ലഭിക്കും.
ഇത് കൂടാതെയാണ് പൊലീസുകാര്‍ എല്‍.ഐ.സി അടക്കമുള്ള കമ്ബനികളുടെ പോളിസി ചേര്‍ന്നിട്ടുള്ളത്. ഒരു സേനാംഗത്തിൽ നിന്നും മാത്രം ഇൻഷുറൻസ് പോളിസി പ്രീമിയം ഇനത്തിൽ നാലായിരം മുതൽ ഒമ്പതിനായിരം വരെ ഈടാക്കുന്നുണ്ട്. എൽ.ഐ.സി, യുനൈറ്റഡ് നാഷനൽ, തുടങ്ങി വിവിധ കമ്പനികളുടെ പോളിസികൾ എടുത്തിട്ടുള്ളവരുണ്ട്. ഇൻഷുറൻസ്, വിവിധ വായ്പകൾ, പിരിവുകൾ തുകയടക്കമുള്ളവ ശമ്പളത്തിൽ നിന്നാണ് ഈടാക്കുക. ഇത് ഉൾപ്പെടുത്തിയാണ് ശമ്പള സ്ലിപ്പ് അംഗങ്ങൾക്ക് നൽകുക. എന്നാൽ കഴിഞ്ഞ നാലുമാസമായി സർക്കാർ ഇൻഷുറൻസ് തുക അടയ്ക്കുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമ്പോൾ വ്യക്തമായ മറുപടി ഉദ്യോഗസ്ഥർ നൽകുന്നില്ലെന്നും പരാതിയുണ്ട്.
വിവിധ ഘട്ടങ്ങളിലായാണ് തുക കമ്പനികൾക്ക് അടക്കാറെന്നും, ഇത് പാസ്ബുക്കിൽ പിന്നീട് രേഖപ്പെടുത്തുമെന്നും വകമാറ്റുന്നതല്ലെന്നുമാണ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും നൽകുന്ന മറുപടി. എന്നാൽ ഈ മറുപടിയിൽ പൊലീസുകാർ തൃപ്തരല്ല. ഏതെങ്കിലും അപകടം സംഭവിക്കുമ്പോഴാണ് ഇതിെൻറ ദുരന്തം അനുഭവിക്കുകയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments